കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ആ വാദം പ്രോസിക്യൂഷനെ ഭയപ്പെടുത്തുന്നു? സമയം നീട്ടിച്ചോദിക്കുന്നതിന് പിന്നിൽ!!

അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചത്. ജാമ്യാപേക്ഷയുമായി ഇത് മൂന്നാം തവണയാണ് ദിലീപ് കോടതിയിലെത്തുന്നത്.

<strong>കള്ളൻ കപ്പലിൽ തന്നെ!! രാജധാനി എക്സ്പ്രസിലെ മോഷണത്തിനു പിന്നിൽ...!!എല്ലാം പുറത്തു വരുന്നു?</strong>കള്ളൻ കപ്പലിൽ തന്നെ!! രാജധാനി എക്സ്പ്രസിലെ മോഷണത്തിനു പിന്നിൽ...!!എല്ലാം പുറത്തു വരുന്നു?

നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് കാട്ടി പ്രോസിക്യൂഷൻ സത്യവാങ്മൂലം നൽകും.

അതേസമയം ആദ്യത്തെ ജാമ്യാപേക്ഷയിൽ ഉൾപ്പെടുത്താത്ത കൂടുതൽ ആരോപണങ്ങൾ പുതിയ ജാമ്യാപേക്ഷയിൽ ദിലീപ് ഉന്നയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലുള്ളവരെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കിയിരിക്കുന്നുവെന്നാണ് സൂചനകൾ.

പുതിയ ആരോപണങ്ങൾ

പുതിയ ആരോപണങ്ങൾ

അതേസമയം പുതിയ ആരോപണങ്ങൾ ഉന്നയിച്ചാണ് വീണ്ടും ജാമ്യാപേതക്ഷ നൽകിയിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയ്ക്കെതിരെയും മുൻ ഭാര്യ മഞ്ജു വാര്യരിനെതിരെയും പരാമർശങ്ങൾ പുതിയ ജാമ്യാപേക്ഷയിലുണ്ട്.

 നിർണായകമാകുന്നത്

നിർണായകമാകുന്നത്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന വാദമാകും ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുക. സിനിമയിലെ ശക്തരായ ഒരു വിഭാഗം പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെ തന്നെ ഇരയാക്കിയെന്ന ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത് നിർണായകമാകും.

പ്രോസിക്യൂഷന് തിരിച്ചടിയാകുന്നത്

പ്രോസിക്യൂഷന് തിരിച്ചടിയാകുന്നത്

അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയ്ക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് ദിലീപ് ആരോപിക്കുന്നുണ്ട്. സംവിധായകൻ ശ്രീകുമാർ മേനോനും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന ക്യാമറ സന്ധ്യ ഓഫ് ചെയ്തതായും ദിലീപ് ആരോപിക്കുന്നുണ്ട്.

പരാതി നൽകിയത് 20 ദിവസം കഴിഞ്ഞ്

പരാതി നൽകിയത് 20 ദിവസം കഴിഞ്ഞ്

കേസിൽ അറസ്റ്റിലായ പൾസർ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നൽകിയതെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് തള്ളിയിട്ടുണ്ട്. കത്ത് കിട്ടിയ ദിവസം തന്നെ വാട്സ് ആപ്പ് വഴി ഡിജിപിക്ക് കൈമാറിയതായി ദിലീപ് പറയുന്നു.

പുതിയ അഭിഭാഷകൻ

പുതിയ അഭിഭാഷകൻ

പുതിയ അഭിഭാഷകന്റെ സഹായത്തോടയാണ് ദിലീപ് രണ്ടാമത്തെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. രാമൻപിള്ളയാണ് ദിലീപിന്റെ പുതിയ അഭിഭാഷകൻ. രാംകുമാറായിരുന്നു നേരത്തെ ദിലീപിന്റെ അഭിഭാഷകനായിരുന്നത്.

എതിർക്കുന്നത്

എതിർക്കുന്നത്

ദിലീപിന് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്. സിനിമ മേഖലയിൽ വൻ സ്വാധീനമുള്ള ആളാണ് ദിലീപെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും.

ദുരൂഹമായി മൊബൈൽ

ദുരൂഹമായി മൊബൈൽ

അതേസമയം നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മൊബൈൽ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് കേസിലെ നിർണായക തെളിവ്. മൊബൈൽ നശിപ്പിച്ചുവെന്ന് മൊഴി ഉണ്ടെങ്കിലും പോലീസ് അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല.

English summary
dileep s bail plea in high court in second time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X