കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ആ സത്യം കോടതിയെ അറിയിച്ചു!! ആരാധകര്‍ കേട്ടോ ? റിമാന്‍ഡ് കാലാവധി നീട്ടി....

വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിനെ ഹാജരാക്കി

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. കാലാവധി ഇന്ന് അവസാനിച്ചിരുന്നു. 14 ദിവസത്തേക്കാണ് താരത്തെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിന് ജയിലില്‍ തന്നെ കഴിയേണ്ടിവന്നത്. തിങ്കളാഴ്ച രാവിലെയാണ് ദിലീപിന് ജാമ്യം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയും കൈവിട്ടതോടെ ഇനി വളരെ ശ്രദ്ധിച്ചു മാത്രം നീക്കങ്ങള്‍ നടത്താനാണ് ദിലീപിന്റെ ശ്രമം.

റിമാന്‍ഡില്‍ തുടരും

റിമാന്‍ഡില്‍ തുടരും

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് നീട്ടിയത്. ആഗസ്റ്റ് എട്ടു വരെ താരം റിമാന്‍ഡില്‍ തുടരും.

വീഡിയോ കോണ്‍ഫറന്‍സ് വഴി

വീഡിയോ കോണ്‍ഫറന്‍സ് വഴി

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും ഇതേ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിന് അനുവദിക്കണമെന്നുമുള്ള പോലീസിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.

സ്‌കൈപ്പിലൂടെ ഹാജരാക്കി

സ്‌കൈപ്പിലൂടെ ഹാജരാക്കി

സ്‌കൈപ്പിലൂടെയാണ് ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. പ്രതിഭാഗം അഭിഭാഷകനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സംഭവസമയത്ത് കോടതിയില്‍ ഹാജരായിരുന്നു.

 കേസ് പരിഗണിച്ചത്

കേസ് പരിഗണിച്ചത്

മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് കേസ് പരിഗണിച്ചത്. ആലുവ സബ് ജയിലിലുള്ള ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥന്റെ ലാപ് ടോപ്പ് സ്‌കൈപ്പിലൂടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.

പരാതിയില്ല

പരാതിയില്ല

തനിക്കു പരാതിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കിയപ്പോഴാണ് താരം ഇക്കാര്യമറിയിച്ചത്.

 ദിലീപ് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കില്ല

ദിലീപ് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കില്ല

ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപ് ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. വളരെ കരുതലോടെ മാത്രമേ താരം അടുത്ത നീക്കം നടത്തുകയുള്ളൂവെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു.

നിയമോപദേശം തേടാന്‍ നീക്കം

നിയമോപദേശം തേടാന്‍ നീക്കം

അടുത്തത് എന്ത് ചെയ്യുമെന്നതിനെ കുറിച്ച് ദിലീപ് നിയമോപദേശം തേടുമെന്നാണ് സൂചന. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ പ്രമുഖ അഭിഭാഷകനായ രാംജെത് മലാനി ദിലീപിനായി ഹാജരായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

സുനിയുടെ പുതിയ വെളിപ്പെടുത്തല്‍

സുനിയുടെ പുതിയ വെളിപ്പെടുത്തല്‍

സംഭവത്തിനു പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്ന് താന്‍ പറയുന്നത് തെളിവുകള്‍ ഉള്ളതു കൊണ്ടാണെന്ന് സുനി വെളിപ്പെടുത്തി. ഗൂഡാലോചന നടന്നതായി തന്റെ പക്കല്‍ തെളിവുണ്ടെന്നും സുനി കൂട്ടിച്ചേര്‍ത്തു.

വെറുതെ പറയുന്നതല്ല

വെറുതെ പറയുന്നതല്ല

സംഭവത്തിനു പിന്നില്‍ വന്‍ സ്രാവുകളുണ്ടെന്ന് താന്‍ പറയുന്നത് തെളിവുകള്‍ ഉള്ളതു കൊണ്ടാണെന്ന് സുനി വെളിപ്പെടുത്തി. ഗൂഡാലോചന നടന്നതായി തന്റെ പക്കല്‍ തെളിവുണ്ടെന്നും സുനി കൂട്ടിച്ചേര്‍ത്തു.

കള്ളം പറയില്ല

കള്ളം പറയില്ല

താന്‍ കള്ളം പറയാറില്ലെന്നും വസ്തുതള്‍ മാത്രമാണ് പറയുന്നതെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. ബൈക്ക് മോഷണക്കേസിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.

English summary
Dileep will be in remand till august 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X