കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഇനി 'പുറംലോകം' കാണില്ല!! ജയിലില്‍ത്തന്നെ...പോലീസ് പറഞ്ഞ കാരണം കേട്ടാല്‍ ഞെട്ടും!!

താരത്തെ കോടകിതിയില്‍ ഹാജരാക്കുന്നതിന് സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലുള്ള ദിലീപിനെ ഇനി പുറത്തേക്കു കൊണ്ടുവരാതിരിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കോടതിയില്‍ പോലും ഹാജരാക്കാന്‍ താരത്തെ കൊണ്ടുവരേണ്ടെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് നാളെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനു സാധിക്കില്ലെന്നാണ് അറിയിച്ച് അന്വേഷണസംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് നിരസിച്ചിരുന്നു. നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.

ഹാജരാക്കില്ലെന്ന് പോലീസ്

ഹാജരാക്കില്ലെന്ന് പോലീസ്

നാളെ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനാല്‍ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു ബുദ്ധിമുട്ടാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അറിയിച്ച് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു.

സുരക്ഷാപ്രശ്‌നം

സുരക്ഷാപ്രശ്‌നം

സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാത്തതെന്ന് പോലീസ് അറിയിച്ചു. ആലുവ സബ് ജയിലില്‍ നിന്നു 14 കിലോമീറ്റര്‍ അകലെയുള്ള അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല അവിടെ നേരത്തേ പല സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ആളുകള്‍ തിങ്ങിക്കൂടുന്നതും ഭീഷണിയാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിക്കണം

വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിക്കണം

റിമാന്‍ഡ് കാലാവധി നീട്ടുന്നതുള്‍പ്പെടയുള്ള കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടത്തണമെന്നും പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അഭ്യര്‍ഥിച്ചു.

ആലുവ സബ് ജയിലില്‍ സൗകര്യമുണ്ട്

ആലുവ സബ് ജയിലില്‍ സൗകര്യമുണ്ട്

ആലുവ സബ് ജയിലില്‍ നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിങിനുള്ള സൗകര്യമുണ്ട്. അങ്കമാലി കോടതിയുമായി ഇതു ബന്ധിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും പോലീസ് പറയുന്നു.

ഹാജരാക്കുന്നത് ഒഴിവാക്കാം

ഹാജരാക്കുന്നത് ഒഴിവാക്കാം

അനുവദിക്കുകയാണെങ്കില്‍ ഓരോ 14 ദിവസം കഴിയുന്തോറും ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും പോലീസ് അറിയിച്ചു. മാത്രമല്ല ഹാജാരാക്കുന്ന സമയങ്ങളിലെല്ലാം വലിയ പോലീസ് സേനയെയാണ് ഇവിടെ വിന്ന്യസിക്കേണ്ടി വരുന്നതായും പോലീസ് ചൂണ്ടിക്കാട്ടി.

കോടതി അംഗീകരിച്ചു

കോടതി അംഗീകരിച്ചു

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. അതേസമയം, ഇതേക്കുറിച്ചു പ്രതിഭാഗം എന്തു നിലപാടാണ് എടുക്കുകയെന്ന് വ്യക്തമായിട്ടില്ല.

പോലീസ് അപേക്ഷ നല്‍കാന്‍ കാരണം

പോലീസ് അപേക്ഷ നല്‍കാന്‍ കാരണം

ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് പുതിയ ആവശ്യവുമായി കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതോടെ താരത്തിന് ഏറെ നാള്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരുമെന്ന് ഉറപ്പായതോടെ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

English summary
Dileep will not be produced before court due to security problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X