കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സംഘടന വരും.... തന്നെ കള്ളപ്പണക്കാരനെന്ന് വിളിച്ചവരോട് പുച്ഛമെന്ന് ദിലീപ്

തിയേറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെയാണെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ഒരു കൂട്ടായാമയായി ഇതിനെ കണ്ടാല്‍ മതി.

  • By Akshay
Google Oneindia Malayalam News

കൊച്ചി: സിനിമ സമരം കലാകാരന്മാരെ അസ്വസ്ഥപ്പെടുത്തിയെന്ന് നടനു നിര്‍മ്മാതാവുമായ ദിലീപ്. സിനിമ തിയേറ്ററുകള്‍ അടച്ചിടരുതെന്നാണ് എന്റെ അപേക്ഷ. തിയേറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെയാണെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ഒരു കൂട്ടായാമയായി ഇതിനെ കണ്ടാല്‍ മതി. തന്നെ കള്ളപ്പണക്കാരനെന്ന് വിളിച്ചത് പുച്ഛിച്ച് തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

ഞാന്‍ ന്യായത്തിന്റെ ഭാഗത്തു നിന്നു എന്ന് മാത്രമേയുള്ളൂ. ജനങ്ങള്‍ വിശ്രമത്തിന് വേണ്ടിയാണഅ തിയേറ്ററുകളില്‍ വരുന്നത്. അതുകൊണ്ട് അവര്‍ക്ക് സമാധാനത്തോടെ തിയേറ്ററില്‍ ഇരുന്ന് സിനിമ കാണാനുള്ള സൗകര്യം ഒരുക്കികൊടുക്കുക മാത്രമാണ് ലക്ഷ്യം. പുതിയ സംഘടനയുമായി വരുന്നത് ആരോടുമുള്ള വാശിയുടെയോാ പകയുടെയോ പുറത്ത് അല്ലെന്നും ദിലീപ് പറഞ്ഞു. സിനിമ സമരം ഒത്തു തീര്‍പ്പുമായി ബന്ധപ്പെട്ട ദിലീപിന്റെ ആദ്യപ്രതികരണമായിരുന്നു ഇത്.

പുതിയ സംഘടന

പുതിയ സംഘടന

പുതിയ സംഘടന സിന്മയ്ക്ക് വേണ്ടിയുള്ള പുതിയ സംഘടനയായിരിക്കുമെന്ന് ദിലീപ് പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 മലയള സിനിമയുടെ ഭാവി

മലയള സിനിമയുടെ ഭാവി

മലയാള സിനിമയുടെ ഭാവി ഇനി പുതിയ സംഘടന തീരുമാനിക്കുമെന്നും അമ്മയുടെയും ഫെഫ്ക്കയുടെയും പൂര്‍ണ്ണ പിന്തുണ സംഘടനയ്ക്കുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

പ്രേക്ഷകര്‍ക്ക് സിനിമ കാണണം

പ്രേക്ഷകര്‍ക്ക് സിനിമ കാണണം

ഞാന്‍ ന്യായത്തിന്റെ ഭാഗത്തു നിന്നു എന്ന് മാത്രമേയുള്ളൂ. ജനങ്ങള്‍ വിശ്രമത്തിന് വേണ്ടിയാണ് തിയേറ്ററുകളില്‍ വരുന്നത്. അതുകൊണ്ട് അവര്‍ക്ക് സമാധാനത്തോടെ തിയേറ്ററില്‍ ഇരുന്ന് സിനിമ കാണാനുള്ള സൗകര്യം ഒരുക്കികൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു.

 ആരോടും വാശിയില്ല

ആരോടും വാശിയില്ല

പുതിയ സംഘടനയുമായി വരുന്നത് ആരോടുമുള്ള വാശിയുടെയോാ പകയുടെയോ പുറത്ത് അല്ലെന്നും ദിലീപ് പറഞ്ഞു.

 അനേകകാലം

അനേകകാലം

പുതിയ സംഘടന ഒരു ദിവസത്തേക്ക് വേണ്ടിയുള്ളതല്ല. എല്ലാവരും പുതിയ സംഘടനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കണമെന്നും ദിലീപ് പറഞ്ഞു.

 ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

സിനിമാ സമരം രൂക്ഷമായതിന് പിന്നില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തിരുന്നു.

 പിണറായി വിജയന്‍

പിണറായി വിജയന്‍

സിനിമയിലെ സ്തംഭനാവസ്ഥയ്ക്ക് കാരണം ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ സംഘടന സമ്മര്‍ദ്ദത്തിലായിരുന്നു.

 സമാന്തര സംഘടന

സമാന്തര സംഘടന

സമാന്തര സംഘടന രൂപീകരിക്കാനുള്ള നീക്കം ശക്തമായതും പ്രതിരോധത്തിലാക്കിയതോടെയാണ് സമരം പിന്‍വലിച്ചതായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപിച്ചത്.

 ശത്രുതയില്ല

ശത്രുതയില്ല

ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം എന്തായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ലിബര്‍ട്ടി ബഷീറിനും സംഘടനയിലേക്ക് സ്വാഗതം എന്നാണ് ദിലീപ് പറഞ്ഞത്.

 കൂടെ

കൂടെ

നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തിയേറ്റര്‍ ബിസിനസ്സിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ നിര്‍ത്തിയാണ് പുതിയ സംഘടനയുടെ രൂപീകരണം.

English summary
Dileep's statement about theatre strikes calls off film exhibitors federation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X