കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകളില്‍ പീഡനം നടക്കുന്നതിന് തെളിവുകള്‍ നല്‍കാമെന്ന് സംവിധായകന്‍ അലി അക്ബര്‍

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്നു പറഞ്ഞ കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്‍ക്ക് ചുട്ട മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തി. മദ്രസകളില്‍ പീഡനം നടക്കുന്നതിന് തെളിവുകള്‍ നല്‍കാമെന്നാണ് സംവിധായകന്‍ അലി അക്ബര്‍ പറയുന്നത്.

ലിംഗ സമത്വത്തിനെതിരെ ആഞ്ഞടിച്ച് കാന്തപുരം, സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയൂലിംഗ സമത്വത്തിനെതിരെ ആഞ്ഞടിച്ച് കാന്തപുരം, സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയൂ

സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ രംഗത്തെത്തിയത്. മദ്രസയിലെ പഠന കാലത്ത് താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അലി അക്ബര്‍ വ്യക്തമാക്കുന്നത്. തന്നെ ഉസ്താദ് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവുമില്ല, ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും കഴിഞ്ഞ ദിവസം അബുബക്കര്‍ മുസ്ലീയാര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് സംവിധായകന്‍ അലി അക്ബര്‍ രംഗത്തെത്തിയത്.

മദ്രസകളില്‍ പീഡനം

മദ്രസകളില്‍ പീഡനം

മദ്രസകളില്‍ പീഡനം നടക്കുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍. പീഡനത്തിന് താന്‍ ഇരയാണെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

തന്നെ പീഡിപ്പിച്ചു

തന്നെ പീഡിപ്പിച്ചു

മദ്രസയിലെ പഠന കാലത്ത് താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. തന്നെ പീഡിപ്പിച്ച ഉസ്താദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.

പലരും ഭയപ്പെടുന്നു

പലരും ഭയപ്പെടുന്നു

മദ്രസകളില്‍ നിന്നും പലരും പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഊരുവിലക്ക് ഭയന്നാണ് പലരും ഇതു മറച്ചുവെക്കുന്നതെന്നും അലി അക്ബര്‍ പറയുന്നു.

കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത്

കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത്

മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവുമില്ല, ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം അബുബക്കര്‍ മുസ്ലീയാര്‍ വ്യക്തമാക്കിയത്. മദ്രസയില്‍ നിന്നും പീഡനം ഏറ്റത് തുറന്നു പറഞ്ഞ വിപി റജീനയുടെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം.

ലിംഗ സമത്വത്തിനെതിരെ

ലിംഗ സമത്വത്തിനെതിരെ

ലിംഗ സമത്വത്തിനെതിരെയും കാന്തപുരം വിവാദ പ്രസ്താവന നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയുവെന്നാണ് കാന്തപുരം പറഞ്ഞത്. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്മാരാണെന്നും കാന്തപുരം പറഞ്ഞിരുന്നു.

പ്രതിഷേധം

പ്രതിഷേധം

കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതോടെ മദ്രസകളില്‍ ലൈംഗിക പീഡനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പറഞ്ഞ് പലരും രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകളെ അപമാനിക്കുന്നു

സ്ത്രീകളെ അപമാനിക്കുന്നു

മതത്തിന്റെ പേരും പറഞ്ഞ് കാന്തപുരം സ്ത്രീകളെ അപമാനിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രനും പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director Ali Akbar Against to kanthapuram's statement through facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X