കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊയ്തീനില്‍ നായികാനായകന്‍മാരാകേണ്ടിയിരുന്നത് ദിലീപും കാവ്യയും, ആ സിനിമയോട് ദിലീപ് ചെയ്തതോ??

മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് ദീലീപ് സംഭാവനയായി നല്‍കിയ മുപ്പത് ലക്ഷം രൂപ കാഞ്ചനമാല തിരികെ നല്‍കണമെന്ന് സംവിധായകൻ ആർഎസ് വിമൽ

  • By Akshay
Google Oneindia Malayalam News

കൊച്ചി: മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് ദീലീപ് സംഭാവനയായി നല്‍കിയ മുപ്പത് ലക്ഷം രൂപ കാഞ്ചനമാല തിരികെ നല്‍കണമെന്ന് സംവിധായകൻ ആർഎസ് വിമൽ. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയുടെ സംവിധായകനാണ് ആർഎസ് വിമൽ. പ്രണയത്തിന്റെ സ്മാരകത്തിന് ദിലീപ് നൽകിയ പണം ഉപയോഗിക്കരുതെന്നും സ്മാരകം പണിയാനുള്ള പണം സിനിമയുടെ പ്രൊഡ്യൂസര്‍ നല്‍കാന്‍ തയ്യാറാകണമെന്നും വിമല്‍ പറഞ്ഞു.

സമീപകാലത്തെ വലിയ ഹിറ്റ് ചിത്രമായ എന്നുനിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ നായികയായി കണ്ടത് കാവ്യമാധവനെയായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ ദിലീപ് തയ്യാറായിരുന്നെന്നും പിന്നീട് പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനിയക്കാനില്ലെന്ന് ദിലീപ് അറിയിക്കുകയായിരുന്നെന്നും സംവിധായകന്‍ ആര്‍എസ് വിമല്‍ അഭിപ്രായപ്പെട്ടു. അത് എന്തുകൊണ്ടും നന്നായി എന്നാണ് ഇപ്പോൾ വിമലിന്റെ ആശ്വാസം.

കാവ്യക്ക് അഭിനയിക്കാൻ താൽപ്പര്യമുണ്ടായിരുന്നു

കാവ്യക്ക് അഭിനയിക്കാൻ താൽപ്പര്യമുണ്ടായിരുന്നു

ജലം കൊണ്ട് മുറിവേറ്റവള്‍ ഞാന്‍ ചെയ്ത ഡോക്യുമെന്ററി സിനിമയാക്കുന്നതിന്റെ ഭാഗമായി കാവ്യമാധവനെ ഡോക്യുമെന്ററി കാണിച്ചു. അത് അവര്‍ക്ക് നല്ല രീതിയില്‍ ഇഷ്ടമായി. ഇറങ്ങുന്ന സമയത്ത് അവര്‍ ചോദിക്കുന്നു. ഡോക്യുമെന്ററിയുടെ ഒരു കോപ്പി തരാമോ, ദിലീപേട്ടനെ കാണിക്കാനാണെന്ന് പറഞ്ഞു. കോപ്പി കൊടുക്കുകയും ചെയ്തിരുന്നെന്ന് അദ്ദേഹം പറഞ്ഞതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു.

ദിലീപും താൽപ്പര്യം അറിയിച്ചു

ദിലീപും താൽപ്പര്യം അറിയിച്ചു

ആ ദിവസം വൈകിട്ട് തന്നെ ദിലീപ് വിളിച്ച് നമുക്ക് ഈ സിനിമ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് ദിലീപിനെ അറിയിക്കുകയായിരുന്നു.

പുതുമുഖ സംവിധായകന്റെ പടം വേണ്ട

പുതുമുഖ സംവിധായകന്റെ പടം വേണ്ട

പിന്നീട് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയുടെ പൂജ നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചതായും അവിടെ നിന്നും സിനിമാ ചെയ്യാമെന്നറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഏതോ ഒരു സിനിമ ഒരു പുതുമുഖ സംവിധായകന്‍ ചെയ്തതിന്റെ പേരില്‍ പരാജയമായതിന്റെ കാരണം പറഞ്ഞ് പിറ്റേദിവസം പുതിയ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച് റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ ഒരു പ്രൊഡക്ഷന്‍ മാനേജര്‍ അറിയിക്കുകയായിരുന്നു.

നല്ല ഒന്നാന്തരം കള്ളൻ

നല്ല ഒന്നാന്തരം കള്ളൻ

വിമൽ ഇക്കാര്യം കാവ്യ മാധവനെ അറിയിച്ചെങ്കിലും അവിടെ നിന്നും നേർ വിപരീതമായ കാര്യങ്ങളാണ് കേൾക്കേണ്ടി വന്നത്. വാസത് വത്തില്‍ ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. എന്നോട് പറഞ്ഞു സിനിമാ ചെയ്യാന്‍ തയ്യാറാല്ലെന്നും കാവ്യയോട് നേര്‍വിപരീതമായി പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ ഹിറ്റ് ആകുമെന്ന് ദിലീപ് പ്രതീക്ഷിച്ചില്ല

സിനിമ ഹിറ്റ് ആകുമെന്ന് ദിലീപ് പ്രതീക്ഷിച്ചില്ല

സിനിമ ഇത്രവലിയ ഹിറ്റാകുന്നുവെന്ന് അദ്ദേഹം കരുതിയിട്ടില്ല. അതുകൊണ്ടാകാം വളരെ അപ്രതീക്ഷിതമായിട്ട് ഒരു സുപ്രാഭതത്തില്‍ അദ്ദേഹം കടന്നുവന്ന്് കാഞ്ചനേയടത്തിയുടെ അവിടെ പോയി ആള്‍ക്കൂട്ടമുണ്ടാക്കുകയായരുന്നു.

കേസിന്റെ കാര്യം ദിലീപിനോട് പറഞ്ഞു

കേസിന്റെ കാര്യം ദിലീപിനോട് പറഞ്ഞു

ഇക്കാര്യം ദിലീപ് വിളിച്ചു പറഞ്ഞു. എന്നാൽ തിനിക്കെതിരെ ഒരു കേസ് കാഞ്ചനമാല കൊടുത്തിട്ടുണ്ടെന്നും കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് സേവാമന്ദിരവുമായി ഞങ്ങള്‍ മുന്നോട്ട് പോകാതിരുന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പായി ആ സ്മാരകമന്ദിരം പണിയുന്നതിനായി അഞ്ച് ലക്ഷം രൂപ ഞങ്ങള്‍ കൊടുത്തിരുന്നു. കേസുള്ളത് കൊണ്ടാണ് ഞങ്ങള്‍ പിന്മാറിയതെന്ന് ദിലീപിനോട് പറഞ്ഞു.

കാശ് കൊടുത്തോളൂ.. അത് മുതലാക്കരുത്

കാശ് കൊടുത്തോളൂ.. അത് മുതലാക്കരുത്

കേസിന്റെ കാര്യങ്ങൾ പറഞ്ഞതോടെ മധ്യസ്ഥത വഹിക്കാമെന്നായിരുന്നു ദിലീപി പറഞ്ഞത്. സിനിമയും സിനിമ ചെയ്തവരും വഴിയാധാരമായി കിടക്കുമമ്പോൾ വന്ന ദിലീപിനോട് നിങ്ങളാരാ ഇതിൽ ഇടപെടാൻ എന്ന് ചോദിച്ചെന്ന് വിമൽ പറഞ്ഞു. കാശ് കൊടുത്തോളൂ പക്ഷെ അത് മുതലാക്കരുതെന്നും ദിലീപിനേട് പറഞ്ഞതായി സംവിധായകൻ ആർഎസ് വിമൽ പറഞ്ഞു.

യുവസംവിധായകരും ദിലീപിനെതിരെ

യുവസംവിധായകരും ദിലീപിനെതിരെ

നിരവധി സംവിധായകർ ദിലീപിന്റെ ക്രൂരതകൾ എണ്ണി പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ യുവ സംവിധായകരും ദിലീപിനെതിരെ രംഗത്ത് വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അതിന് ഉദാഹരണമാണ് ആർഎസ് വിമലിന്റെ ഈ തുറന്ന പറച്ചിലുകൾ.

'ആ' പണമെന്തിന്?

'ആ' പണമെന്തിന്?

പ്രണയത്തിന്റെ സ്മാരകത്തിന് ദിലീപിന്റെ പണം ഉപയോഗിക്കരുതെന്നു തന്നെയാണ് വിമലിന്റെ അഭിപ്രായം. അത് തിരിച്ച് കൊടുക്കണം. സ്മാരകം പണിയാനുള്ള പണം സിനിമയുടെ പ്രൊഡ്യൂസർ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Director RS Vimal's comments against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X