കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിത്തിരയിലേക്ക് പ്രതിഭകളെത്തേടി സംവിധായകന്‍ സോഹന്‍ റോയ് കലോത്സവ വേദിയില്‍

കഴിവുള്ള വിദ്യാര്‍ത്ഥികളെ തേടി സംവിധായകന്‍ സോഹന്‍ റോയ് കലോത്സവ വേദിയിലെത്തി. വിജയിക്കുന്ന കുട്ടികള്‍ക്ക് സിനിമയില്‍ അദ്ദേഹം അവസരം നല്‍കുമെന്നും അറിയിച്ചു.

  • By Deepa
Google Oneindia Malayalam News

കണ്ണൂര്‍: വെള്ളിത്തിരിയിലെ താരങ്ങളാകാന്‍ പ്രതിഭകളെത്തേടി സംവിധായകന്‍ 57ാമത് സ്‌കൂള്‍ കലോത്സവ വേദിയിലെത്തി. ഡാം 999 എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പ്രശസ്തനായ സോഹന്‍ റോയ് സംവിധായകനും നിര്‍മാതാവുമാണ്. ഇന്ത്യന്‍ സിനിമ വ്യവസായത്തെ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹോളിവുഡ് നില വാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദ്രബാദിലെ ഫിലിം സിറ്റിയായ രാമജയത്തില്‍ എഴുപതിനായിരം കോടി മുതല്‍ മുടക്കി തയാറാക്കുന്ന ഇന്‍ഡ് വുഡ് പ്രൊജക്ടിലേക്ക് പ്രതിഭകളെ തേടിയാണ് അദ്ദേഹം എത്തിയത്.

Sohan Roy

പ്രോജക്ട് ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമായി. കഴിവുള്ള കുട്ടികളെ കണ്ടെത്തി സിനിമ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് പ്രോജക്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ ആറായിരത്തോളം പ്രതിഭകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികളെ മറ്റ് ഫിലിം കമ്പനികള്‍ക്ക് കൈമാറുക എന്നതും പ്രോജക്ടിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

DAM 999

കലോത്സവത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്ന പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് സിനിമാലോകത്ത് കടന്നുവരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ക്ഷണിച്ച് രാമജയം ഫിലിം സിറ്റിയില്‍ പരിശീലനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

English summary
Director Sohan Roy visit Youth Festival to find talented students for film industry. He offer them Chance in film industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X