കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യപ്രസ്താവന: എം.കെ പ്രേംനാഥിന് സസ്‌പെന്‍ഷന്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: ജനതാദളിലെ ഇരുവിഭാഗവും യോജിച്ചുപോവുന്നതിനെക്കുറിച്ച് പരസ്യപ്രസ്താവന നടത്തിയ എം.കെ പ്രേംനാഥിനെ ജെ.ഡി.എസ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയാണ് സസ്‌പെന്‍ഷന്‍ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രേംനാഥിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ടെന്ന് ഡാനിഷ് അലി പറഞ്ഞു. ജെ.ഡി.എസ്‌ജെ.ഡി.യു ലയന ചര്‍ച്ച സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ എം.കെ പ്രേംനാഥ് വലിയ വിമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്.

kerala

കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ലയന ചര്‍ച്ച നടത്താമെന്നാണ് നിര്‍വാഹക സമിതി തീരുമാനിച്ചതെന്നും എന്നാല്‍, ഈ തീരുമാനത്തെ മാത്യു ടി. തോമസ് തള്ളിപ്പറയുന്നത് സംസ്ഥാന അധ്യക്ഷന്‍ പദവി നഷ്ടപ്പെടുന്നത് കൊണ്ടാണെന്നും എം.കെ പ്രേംനാഥ് ആരോപിച്ചിരുന്നു.

ലയനമെന്ന പൊതുവികാരമാണ് നിര്‍വാഹക സമിതി യോഗത്തിന്റേതെന്നും പ്രേംനാഥ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടികളുടെ ലയനം പ്രേംനാഥിന്റെ വ്യക്തിപരമായ ആരോപണമാണെന്നാണ് മാത്യു ടി. തോമസ് പ്രതികരിച്ചത്. ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറുമായി എം.കെ. പ്രേംനാഥ് ഞായറാഴ്ച കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്‌

English summary
Disclosure: m k premnath suspended to the jds party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X