കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വരവില്‍ കവിഞ്ഞ സ്വത്ത്:വിജിലന്‍സ് റെയ്ഡ് പിണറായിയുടെ അനുമതിയോടെ...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം വാങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയോട് അനുമതി വാങ്ങിയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവരാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കെഎം എബ്രഹാമിനെതിരെ ഹര്‍ജി നല്‍കിയത്. കേസില്‍ വിജിലന്‍സ് പ്രാധമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. കെഎം എബ്രഹാമിന് മുംബൈയില്‍ 110 ലക്ഷം രൂപയുടെ ഫ്‌ളാറ്റും തിരുവനന്തപുരത്ത് തന്നെ രണ്ട് വസതികളുമുണ്ടെന്നും ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നുമായിരുന്നു ഹര്‍ജി.

എഐഎസ് ഉദ്യോഗസ്ഥര്‍

എഐഎസ് ഉദ്യോഗസ്ഥര്‍

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ നടത്തിയതില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. ഐഎഎസ് അസോസിയേഷന്‍ ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കാനാണ് നീക്കം. നേരത്തെ ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നില്‍ കെഎം എബ്രഹാമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ജഗതിയിലെ ഫ്‌ളാറ്റ്‌

ജഗതിയിലെ ഫ്‌ളാറ്റ്‌

കെഎബ്രഹാം വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് വിജിലന്‍സ് വീട്ടില്‍ പരിശോധന നടത്തിയത്. ഭാര്യ മാത്രം വീട്ടിലുള്ളപ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. കെഎം എബ്രഹാമിന്റെ ജഗതിയിലെ ഫല്‍റ്റിലെത്തിയാണ് വിജിലന്‍സ് തെളിവെടുപ്പ് നടത്തിയത്. ഏഴംഗ വിജിലന്‍സ് സംഘം വീടിന്റെ വിസ്തീര്‍ണം അളന്നു 1400 ചതുരശ്രഅടിയെന്നു കണ്ടെത്തി രേഖപ്പെടുത്തി. ഇതിന്റെ രേഖകളും പരിശോധിച്ചു.

വിജിലന്‍സ് പറയുന്നത്

വിജിലന്‍സ് പറയുന്നത്

കോടതി നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിജിലന്‍സ് പറയുന്നു. നവംബര്‍ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

ഹര്‍ജിയില്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് കെഎം എബ്രഹാം ഇതുവരെയും വയ്കതമായ മറുപടി നല്‍കിയിട്ടില്ല. കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്നുനില ഷോപ്പിങ് കോംപല്‍ക്‌സിന്റെ നിര്‍മ്മാണച്ചെലവ് കണക്ക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ ആസ്തി വിവര പത്രികയില്‍ ഉള്‍പ്പെടുത്താത്തത് അഴിമതിയാണെന്ന് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരക്കല്‍ ആരോപിക്കുന്നു.

ആസ്തി വിവരം

ആസ്തി വിവരം

സിവില്‍ സര്‍വിസിലെ പെരുമാറ്റച്ചട്ട പ്രകാരം 15,000 രൂപയില്‍ കൂടുതലായുള്ള ആശ്രിതരുടെ ആസ്തി വിവരം ചീഫ് സെക്രട്ടറിക്ക് വര്‍ഷം തോറും നല്‍കണമെന്ന നിയമം നിലനില്‍ക്കെ, കെഎം എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തി വിവരം 33 വര്‍ഷത്തെ സര്‍വിസിനിടെ ഒരിക്കല്‍ പോലും നല്‍കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു.

വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം

അഴിമതി നടത്തിയതിന് സംസ്ഥാനത്തെ പത്തോളം ഐഎഎസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പല ഉദ്യോഗസ്ഥരെയും വിറളിപിടിപ്പിച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Disproportionate asset case Vigilance Raid in Additional chief secretary KM Abrahams home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X