കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെ മെരിഡിയനിലെ നിശപാര്‍ട്ടിയുടെ സംഘാടകന്‍ സിനിമ നടന്‍

  • By Mithra Nair
Google Oneindia Malayalam News

കൊച്ചി: ലഹരിമരുന്ന് കേസിലെ മുഖ്യസംഘാടകനും നടനും ഡി.ജെയുമായ മിഥുന്‍ സി.വിലാസ് അറസ്റ്റില്‍. മിഥുന്‍ സി.വിലാസ്‌കോക്കാച്ചി എന്നറിയപ്പെടുന്നത്

മിഥുന്റെ വീട്ടില്‍ നിന്ന് പോലീസ് ഹാഷിഷ് പിടിച്ചെടുത്തിട്ടുണ്ട് കൂടാതെ കൊച്ചിയിലെ പ്രമുഖര്‍ക്ക് മിഥുന്‍ ലഹരി മരുന്ന് എത്തിക്കുന്നതായും പൊലീസ് അറിയിച്ചു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്ന്. ഗോവയിലെ സിനിമാസെറ്റില്‍ നിന്നാണ് ലഹരിമരുന്ന് ലഭിക്കുന്നതെന്നും മിഥുന്‍ പൊലീസിനെ പറഞ്ഞു.

-mithuncvilas.jpg -Properties

കഴിഞ്ഞ ശനിയാഴ്ച്ച കൊച്ചിയിലെ ലെ മെരിഡിയന്‍ ഹോട്ടലിലെ നിശാപാര്‍ട്ടിക്കിടെ റഷ്യന്‍ സംഗീതജ്ഞന്‍ ഉള്‍പ്പെടെ ആറ് പേര്‍ ലഹരിമരുന്നുമായി പിടിയിലായിലുന്നു.അറസ്റ്റിലായ റഷ്യന്‍ സംഗീതജ്ഞന്‍ വാസ് ലി മാര്‍ക്കലോവില്‍ നിന്ന് പിടിച്ചെടുത്തത് റഷ്യന്‍ സീക്രട്ട് എന്ന ലഹരിമരുന്ന്. ഹാഷിഷിന്റെയും മാരിജുവാനയുടെയും മിശ്രിതമാണ് ഇതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

വീസനിയമങ്ങള്‍ ലംഘിച്ചതിനും നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിനും വാസ് ലി മാര്‍ക്കലോവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. ഇയാളുടെ കൈയില്‍അഡ്വഞ്ചര്‍ വണ്‍ എന്ന കമ്പനി പുറത്തിറിക്കുന്ന ഈ ലഹരിമരുന്ന് റഷ്യയുള്‍പ്പെടെ ചില വിദേശ രാജ്യങ്ങളില്‍ നിയമവിധേയമാണെങ്കിലും ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണ്.

English summary
dj and film star mithun c vilas arrested, dj held drugs in night party at kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X