കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയൊക്കെ പറയാമോ ? ചികില്‍സയ്ക്കിടെ ഡോക്ടര്‍ കുഴഞ്ഞുവീണു!! കാരണക്കാരന്‍ രോഗി!!

വടകരയിലെ അഴിയൂരിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

അഴിയൂര്‍: കോഴിക്കോട് ജില്ലയിലെ വടകരയിലുള്ള അഴിയൂരില്‍ കൗതുകകരമായ സംഭവം നടന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച രാവിലെയാണ് രോഗികളെ പോലും അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ പരിശോധനയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. പരിശോധനയ്ക്കിടെ ഒരു രോഗിയുടെ ശകാരവര്‍ഷം താങ്ങാനാവാതെയാണ് ഡോക്ടര്‍ നിലത്തുവീണത്.

1

മെഡിക്കല്‍ ഓഫീസറായ കെ കെ അബ്ദുല്‍ നസീറാണ് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതിനിടെ മുറിയിലേക്കു തള്ളിക്കയറിയ മറ്റൊരു രോഗി അസഭ്യം പറയുകയായിരുന്നു. തുടര്‍ന്നു തലകറക്കമുണ്ടായ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷമാണ് നസീറിനു ബോധം തിരിച്ചുകിട്ടിയത്.

2

ഡോക്ടറോട് മോശമായി പെരുമാറിയതിന് ചിറയില്‍പ്പീടിക സ്വദേശിയായ മധ്യവയസ്‌കനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളമാണ് ഒപി മുടങ്ങിയത്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള ഡോക്ടറെത്തിയാണ് ഒപി പുനരാരംഭിച്ചത്.

English summary
Doctor collapsed due to patient abuse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X