കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ ഓടികൊണ്ടിരിക്കുന്ന ഓട്ടോക്ക് മുന്നില്‍ ചാടി: ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: കാല്‍നട യാത്രക്കാര്‍ക്ക് മാത്രമല്ല ഇപ്പോള്‍ വാഹനങ്ങള്‍ക്കും ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് തെരുവു നായ്ക്കള്‍. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് പറ്റി.

ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഒരു വൃക്ക നീക്കം ചെയ്തിരിക്കുകയാണ്. പിറവം സ്വദേശി ഷൈമോനാണ് പരിക്കേറ്റത്. ഇദ്ദേഹം ഇപ്പഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Dogs

കഴിഞ്ഞ ദിവസം രാത്രി യാത്രക്കാരുമായി പിറവത്ത് എത്തിയപ്പോഴാണ് സംഭവം. വഴിയരികില്‍ കടികൂടുകയായിരുന്ന തെരുവ് നായകള്‍ ഓട്ടോറിക്ഷയ്ക്ക് നേരെ ചാടി എത്തുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഓട്ടോറിക്ഷ ശരീരത്തിലേക്ക് മറിഞ്ഞാണ് ഷൈമോന് പരിക്കേറ്റത്. അപകട സമയം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും ഒരു കൈകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.

English summary
Dog attack auto rickshaw driver at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X