കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ 'മോഡേണ്‍' ആവേണ്ട; ലെഗിന്‍സും, ജീന്‍സും ഷോര്‍ട്ട് ടോപ്പും വേണ്ടെന്ന് സര്‍ക്കുലര്‍

പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണണമെന്നും ഷോര്‍ട് ടോപ്പുകളും പാടില്ലെന്നും ഡ്രസ് കോഡില്‍ വ്യക്തമാക്കുന്നു.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ഇന്ന വസ്ത്രം ധരിച്ച് ചികിത്സിക്കണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം ഡ്രസ്‌കോട് ഒന്നുമില്ല, പക്ഷെ ഡോക്ടര്‍ ആവാന്‍ വഠിക്കുന്നവര്‍ അത്ര മോഡേണ്‍ ആകേണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പിലന്റെ ഉത്തരവ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ വക ഡ്രസ് കോഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത്, ചപ്പല്‍ പാടില്ല, ഷൂ ധരിച്ച് വേണം എത്താന്‍. പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണണമെന്നും ഷോര്‍ട് ടോപ്പുകളും പാടില്ലെന്നും ഡ്രസ് കോഡില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതലാണ് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കുലര്‍

സര്‍ക്കുലര്‍

ഒക്ടോബര്‍ 20 വ്യാഴാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഫ്രീക്കന്‍മാര്‍

ഫ്രീക്കന്‍മാര്‍

സര്‍ക്കുലര്‍ പ്രകാരം ആണ്‍കുട്ടികള്‍ വൃത്തിയുളള സാധാരണ വസ്ത്രവും ഷൂസും മാത്രമെ ധരിക്കാന്‍ പാടൊള്ളു. അതെസമയം തന്നെ ജീന്‍സും ടീഷര്‍ട്ടും ചെരുപ്പുകളും ധരിക്കരുത്.

സാരിയും ചുരിദാറും

സാരിയും ചുരിദാറും

പെണ്‍കുട്ടികള്‍ ലെഗിന്‍സും ഷോര്‍ട്ട് ടോപ്പും ജീന്‍സും ധരിക്കരുതെന്നും സാരിയും ചുരിദാറും പോലുളള വസ്ത്രങ്ങളെ ഉപയോഗിക്കാവു എന്നും സര്‍ക്കുലറില്‍ വയ്കതമാക്കുന്നു.

പ്രതിഷേധം

പ്രതിഷേധം

എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കുളള നിര്‍ദേശങ്ങള്‍ അടങ്ങിയ വൈസ് പ്രിന്‍സിപ്പലിന്റെ സര്‍ക്കുലര്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ക്കും നോട്ടീസ് ബോര്‍ഡിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സര്‍ക്കുലറിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
dress code for thiruvannathapuram medical college students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X