കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി ഇടപെട്ടു...ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പഴയതുപോലെ തന്നെ!!!പക്ഷെ.... അധികനാളില്ല!!

മെയ് 15 വരെയാണ് പുതിയ രീതിയിലുള്ള ലൈസന്‍സ് ടെസ്റ്റ് സ്റ്റേ ചെയ്തത്

  • By Manu
Google Oneindia Malayalam News

കൊച്ചി: പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മെയ് 15 വരെയാണ് പുതിയ രീതിയിലുള്ള ലൈസന്‍സ് ടെസ്റ്റ് സ്റ്റേ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങളില്‍ പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മതിയെന്നു ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
പുതിയ രീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാവശ്യപ്പെട്ടു ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

1

പുതിയ രീതിയില്‍ എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവ കൂടാതെ റിവേഴ്‌സ് പാര്‍ക്കിങ്, വാഹനം കയറ്റമുള്ള റോഡില്‍ നിര്‍ത്തി കഴിവ് പരിശോധിക്കുന്ന ഗ്രേഡിങ് ടെസ്റ്റ് എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. മൂന്നു ഘട്ടങ്ങളിലായാണ് പുതിയ ഡ്രൈവിങ് ടെസ്റ്റ്. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്‌സ് പാര്‍ക്കിങ്. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു വാഹനം പിന്നിലേക്ക് ഓടിച്ചു പാര്‍ക്ക് ചെയ്യുകയാണ് വേണ്ടത്.

2

രണ്ടാമത്തേത് ഗ്രേഡിയന്റ് ടെസ്റ്റാണ്. കയറ്റുള്ള റോഡില്‍ വാഹനം നിര്‍ത്തിയ ശേഷം മുന്നോട്ട് എടുത്ത് മികവ് തെളിയിക്കുകയാണ് ഇതില്‍ വേണ്ടത്. മൂന്നാമത്തേത് എച്ച് ടെസ്റ്റാണ്. നേരത്തേതു പോലെ യാര്‍ഡില്‍ കമ്പികള്‍ സ്ഥാപിക്കില്ല. പകരം വാഹനത്തിന്റെ വശങ്ങളിലുള്ള കണ്ണാടിയില്‍ കൂടി നോക്കി മാത്രം എച്ച് എടുക്കണം.

3

40 പേര്‍ക്കു മാത്രമേ ഒരു ദിവസം പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. സംസ്ഥാനത്തു നിലവില്‍ നാലിടത്തു മാത്രമേ ഇലക്ട്രോണിക് യാര്‍ഡുകളുള്ളൂ. മറ്റുള്ള യാര്‍ഡുകളില്‍ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ് നടത്തുക.

English summary
Kerala high court stays new driving license test till may.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X