കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ടത്തിരിക്കാന്‍ തയ്യാറായിക്കോളൂ!! ഇടുക്കിയില്‍ വൈദ്യുതി ഉത്പ്പാദനം നിര്‍ത്തി വയ്ക്കുന്നു?

ഇടുക്കിയിലെ ജലനിരപ്പ് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജലനിരപ്പ് 31 അടികൂടി താഴ്ന്നാല്‍ പവര്‍ ഹൗസിലെ വൈദ്യുതി ഉത്പ്പാദനംനിര്‍ത്തി വൈക്കേണ്ടി വരുമെന്ന് സൂചനകളും പുറത്തു വരികയാണ്

  • By Gowthamy
Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനം കടുത്ത വേനലിലാണ്. ജലക്ഷാമത്തിനു പുറമെ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരാഘാതം കൂടിയാണ്. വേനല്‍ കടുത്തതോടെ വലിയ വൈദ്യുത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കുറച്ചേക്കുമെന്നാണ് സൂചനകള്‍.

ഇടുക്കിയിലെ ജലനിരപ്പ് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജലനിരപ്പ് 31 അടികൂടി താഴ്ന്നാല്‍ പവര്‍ ഹൗസിലെ വൈദ്യുതി ഉത്പ്പാദനംനിര്‍ത്തി വൈക്കേണ്ടി വരുമെന്ന് സൂചനകളും പുറത്തു വരികയാണ്. 2,280 അടി താഴെ ജലനിരപ്പായാല്‍ മൂലമറ്റത്തേക്കുള്ള വൈദ്യുതി ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും.

electricity

1976ലും 1996ലുമാണ് ഇത്തരത്തില്‍ കടുത്ത വെല്ലുവിളി നേരിട്ടിരുന്നത്. ഇത്തവണ സംസ്ഥാനത്ത് കടുത്ത വേനല്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും മുന്നൊരുക്കങ്ങളൊന്നും സ്വീകരിക്കാതിരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.

അതേസമയം ഈ വര്‍ഷം പവര്‍ക്കെട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്. കാലവര്‍ഷം എത്തുന്നതുവരെ വൈദ്യുതിക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരും. അതേസമയം വൈദ്യുതി നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

English summary
drought electricity problems in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X