കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ മാട്രിമോണി സൈറ്റ് തുറന്നാല്‍ 'യാ അള്ളാ'!!!

Google Oneindia Malayalam News

കൊച്ചി :മതങ്ങള്‍ മറന്ന് കല്യാണം കഴിക്കാന്‍ വേണ്ടി ഡി വൈ എഫ് ഐ തുടങ്ങിയ മാട്രിമോണിയല്‍ വെബ്‌സൈറ്റ് തുറന്നാല്‍ കാണുന്നത് യാ മുഹമ്മദ് എന്നും യാ അളളാ എന്നും. കൂടാതെ അറബിപ്പാട്ടുകളും സൈറ്റില്‍ കേള്‍ക്കാം. ഡി വൈ എഫ് ഐ മതേതര കാഴ്ചപ്പാട് കൈവിട്ടതൊന്നുമല്ല കാര്യം, സൈറ്റ് ആരോ ഹാക്ക് ചെയ്തതാണ്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇസ്ലാമിക് ഹാക്കര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് കൊമോഡോ ഡി വൈ എഫ് ഐയുടെ മാട്രിമോണിയല്‍ സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ആഘോഷമായി സൈറ്റ് തുടങ്ങിയിട്ട് ദിവസങ്ങള്‍ക്കകമാണ് സംഭവം ഹാക്ക് ചെയ്യപ്പെട്ടത്. നിലവാരം കുറഞ്ഞ സെര്‍വര്‍ ഉപയോഗിച്ചതാണ് ഹാക്കര്‍മാര്‍ക്ക് സൗകര്യമായത്. സംസ്ഥാന കമ്മിറ്റിയാണ് സൈറ്റ് തുടങ്ങിയതെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലാണ് സംഭവം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

hacked-website

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഡി വൈ എഫ് ഐയുടെ പോരാട്ടം അറിയുന്ന ആരെങ്കിലുമാണോ ഹാക്കര്‍മാര്‍ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനില്ല. അമേരിക്കയെയും ഇസ്രയേലിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആഹ്വാനങ്ങള്‍ സൈറ്റിലുണ്ട്. ഇസ്ലാമിനെ ബഹുമാനിക്കാത്ത എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ സൈബര്‍ യുദ്ധത്തിന്റെ ഭാഗമായാണത്രെ ഡി വൈ എഫ് ഐയുടെ മാട്രിമോണിയല്‍ വൈബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.

എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് സംവിധായകന്‍ ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ഡി വൈ എഫ് ഐയുടെ www.secularmarriage.com ഉദ്ഘാടനം ചെയ്തത്. ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, ഡോ. കെ എസ് ഡേവിഡ്, ജില്ലാ സെക്രട്ടറി എസ് സതീഷ് തുടങ്ങിയവരും സംബന്ധിച്ചിരുന്നു.

English summary
Democratic Youth Federation of India launch a matrimonial website, has been hacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X