കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയില്‍ ശമ്പളം വരുന്നു... ഇനിയിപ്പോള്‍ ആള് കൂടുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെ പിന്‍പറ്റി ഡിവൈഎഫ്‌ഐയിലും പ്രവര്‍ത്തകര്‍ക്ക് വേതനം വരുന്നു. സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കാണ് പ്രത്യേക അലവന്‍സ് നല്‍കാന്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ എല്ലാ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കും ഇത് കിട്ടുകയും ഇല്ല. ഒരു ബ്ലോക്കില്‍ ഒരാള്‍ക്ക് എന്നരീതിയില്‍ ആണ് അലവന്‍സ് നല്‍കുക.

ഡിവൈഎഫ്‌ഐ സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ഇതിനെതിരെ സംഘടനയില്‍ എതിര്‍ശബ്ദവും ഉയര്‍ന്നിട്ടുണ്ട്.

സിപിഎമ്മിനെ പോലെ

സിപിഎമ്മിനെ പോലെ

വാര്‍ഡ് തലത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് ഏര്‍പ്പെടുത്താനായിരുന്നു സിപിഎം തീരുമാനിച്ചിരുന്നത്. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ ജിവൈഎഫ്‌ഐയുടെ നീക്കം.

ഒരു ബ്ലോക്കില്‍ ഒരാള്‍

ഒരു ബ്ലോക്കില്‍ ഒരാള്‍

ഡിവൈഎഫ്‌ഐയുടെ ഓരോ ബ്ലോക്ക് കമ്മിറ്റിയിലും ഒരാള്‍ക്ക് എന്ന രീതിയില്‍ ആണ് അലവന്‍സ് ഏര്‍പ്പെടുത്തുക

തുകയെത്ര?

തുകയെത്ര?

ഇക്കാര്യത്തില്‍ സംസ്ഥാന ക്യാമ്പില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഓരോ ബ്ലോക്ക് കമ്മിറ്റിയും ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

വനിതകള്‍ക്ക് പ്രാധാന്യം

വനിതകള്‍ക്ക് പ്രാധാന്യം

സംഘടനയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും രേഖ നിര്‍ദ്ദേശിയ്ക്കുന്നു. യൂണിറ്റുകളില്‍ പ്രസിഡന്റോ സെക്രട്ടറിയോ വിനതയായിരിയ്ക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

യൂണിറ്റുകള്‍ സോഷ്യല്‍ മീഡിയയി

യൂണിറ്റുകള്‍ സോഷ്യല്‍ മീഡിയയി

എല്ലാ യൂണിറ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകണം. ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങണം. രാഷ്ട്രീയ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിയ്ക്കണം.

ശമ്പളത്തിനെതിരെ

ശമ്പളത്തിനെതിരെ

സംഘടനാപ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നതിനെതിരെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത് പുരോഗമന യുവജന സംഘടനയ്ക്ക് ചേര്‍ന്നതല്ലെന്നാണ് വാദം.

English summary
DYFI plans to provide allowance for full time workers. State leadership camp will discuss the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X