കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി, പാലായില്‍ യുഡിഎഫ് അക്രമം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം/കോട്ടയം: കെഎം മാണിയെ ബഹിഷ്‌കരിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തിന് പിറകേ സമരവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. തിരുവനന്തപുരത്ത് കെഎം മാണിക്ക് നേരെ കരിങ്കൊടി കാണിച്ചു. ഇതിനിടെ മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് പാലായില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താല്‍ അക്രമാസക്തമായി.

Mani Black Flag DYFI

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഇരച്ച് കയറിയത്. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി എത്തിയതായിരുന്നു കെഎം മാണി.

Mani Black Flag DYFI1

പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ കനത്ത സുരക്ഷയാണ് യോഗത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെ വെട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രകടനം. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റിനകത്ത് ഡിവൈഎഫ്‌ഐക്കാരെ പോലീസ് തടഞ്ഞതോടെ സൗത്ത് ഗേറ്റിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Mani Black Flag DYFI

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പാലായില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വാഹവങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും ഒക്കെ ആണ് ആദ്യം പറഞ്ഞിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയി. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് വഴിവച്ചു .

കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് ജനുവരി 27 ന് ബിജെപി സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

English summary
DYFI workers waved black flag towards KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X