കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പവും സോളാറും തമ്മില്‍ എന്താ ബന്ധം?

  • By Mithra Nair
Google Oneindia Malayalam News

കൊച്ചി: നാട്ടില്‍ എന്തോക്കെ തന്നെ നടന്നാലും അതില്‍ സോളാര്‍ ഉണ്ടാകുമല്ലോ ദൈവമേ? കൊച്ചിയില്‍ ഭൂകമ്പമനുഭവപ്പെട്ടു അതിലും സോളാര്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ സോളാര്‍ കൊണ്ട് ഭൂകമ്പത്തിനും രക്ഷയില്ലാതായോ?

നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ നേരിയ പ്രകമ്പനം കൊച്ചിയിലും അനുഭവപ്പെട്ടു. കൊച്ചിയിലെ കലൂര്‍, കടവന്ത്ര എന്നിവിടങ്ങളിലാണ് നേരിയ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു.കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്താനിരുന്നത്.

കൊച്ചി കുലുങ്ങി

കൊച്ചി കുലുങ്ങി

കൊച്ചിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. 11.50 നാണ് കൊച്ചിയില്‍ പ്രകമ്പനം അനുഭവപ്പെട്ടത്.ഇതേ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തിവച്ചു.

പന്ന്യനും ഭൂചലനവും

പന്ന്യനും ഭൂചലനവും

സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പിനെത്തിയ പന്ന്യന്‍ തനിക്കും ഭൂചലനത്തിന്റ പ്രകമ്പനം അനുഭവപ്പെട്ടതായി പറഞ്ഞു. കേസ് മാറ്റിയെന്നും കേസ് നടക്കുന്ന ബില്‍ഡിംഗില്‍ അല്ലേ ചലനമുണ്ടായത്..ആര്‍ക്കാ ജീവനില്‍ പേടി ഇല്ലാത്താതെന്നും പന്ന്യന്‍.

കൊച്ചിയില്‍ ചെറിയ ചലനം

കൊച്ചിയില്‍ ചെറിയ ചലനം

ചെറിയ ചലനമാണ് കൊച്ചിയിലുണ്ടായതെന്നും ഉയര്‍ന്ന നിലകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഭൂചലനം അറിയപ്പെട്ടിട്ടുള്ളൂവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ചെന്നൈയും കുലുങ്ങി

ചെന്നൈയും കുലുങ്ങി

ചെന്നൈയില്‍ കോടമ്പാക്കം അടക്കമുള്ള പ്രദേശങ്ങളിലും സമാന അനുഭവമായിരുന്നു. ഇവിടങ്ങളിലും വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

തുടക്കം നേപ്പാളില്‍ നിന്ന്

തുടക്കം നേപ്പാളില്‍ നിന്ന്

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ ഉത്തരേന്ത്യ കുലുങ്ങി വിറച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിഉത്തരേന്ത്യയിലും കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ദില്ലിയടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടു തവണ ഭൂചലനമുണ്ടായി.

English summary
A major earthquake rattled various parts of North India tremors were also felt in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X