കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്രത ശുദ്ധിയുടെ നിറവിൽ വിശ്വാസികൾ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു!!!

കാസർകോട് ഒഴികെയുള്ള കേരളത്തിലെ മറ്റു സംസ്ഥാനങ്ങളിൽ ഇന്ന് ചെറിയ പൊരുന്നാൾ ആഘോഷിക്കുന്നു.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: വ്രതശുദ്ധിയുടെ പുണ്യമാസം പൂർത്തിയാക്കി ഇന്ന്​ചെറിയ പെരുന്നാൾ. കാസർകോട് ഒഴികെയുള്ള കേരളത്തിലെ മറ്റു ജില്ലകളിലും , ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് ചെറിയ പൊരുന്നാൾ ആഘോഷിക്കുന്നു.പള്ളികളിലും ഈദ് ​ഗാഹുകളിലുമായി പ്രത്യേക നമസ്കാരം നടന്നു. പലയിടങ്ങളിലും ശക്​തമായ മഴയായതിനാൽ ഇദ്​ഗാഹുകൾ ഒഴിവാക്കി പെരുന്നാൾ നമസ്​കാരം പള്ളികളിലേക്ക്​ മാറ്റി.

തിരുവനന്തപുരം പാളയം പള്ളിയിൽ സുഹൈവ് മൗലവിയുടെ നേതൃത്വത്തിൽ നമസ്​കാരം നടന്നു. സംസ്​ഥാനത്തെ മദ്യനയം സർക്കാർ പുനഃപരിശോധിക്കണമെന്ന്​ പെരുന്നാൾ ദിന സന്ദേശത്തിൽ പാളയം ഇമാം ആവശ്യപ്പെട്ടു. ബീഫ്​ വിഷയത്തിൽ തർക്കത്തിന്​ ഇടവരുത്തേണ്ടെന്ന്​ പറഞ്ഞ ഇമാം ലോകത്ത്​ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിന്റെ മേൽ അടിച്ചേൽപ്പിക്കേണ്ടെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ ബുദ്ധിശൂന്യരായ ചില ചെറുപ്പക്കാർ ഇസ്ലാമിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി കലൂർ സ്റ്റേഡിയത്തിലും കോഴിക്കോട് മാർക്ക് കോംപ്ലക്സിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് കസർകോട് ജില്ലയിൽ തൃക്കരിപ്പൂരിലൊഴികെ ഞായറാഴ്ച പെരുന്നാൾ ആഘോഷിച്ചു. കൂടാതെ ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഞയറാഴ്ച പെരുന്നാൾ ആഘോഷിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും തിങ്കളാഴ്ച ഈദുൽ ഫിത്ർ ആഘോഷിച്ചു.

eid

വ്രതവിശുദ്ധിയുടെ മുപ്പത് പകലിരവുകള്‍ക്കൊടുവില്‍ നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ഒത്തു കൂടും. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറം പകരും. പെരുന്നാൾ നമസ്കാരത്തിനു​ശേഷം ബന്ധു​വീടുകളിലും സുഹൃദ്​​ഭവനങ്ങളിലും സന്ദർശനം നടത്തി പരസ്​​പര​ബന്ധം ഊഷ്മളമാക്കും. പെരുന്നാളിൽ ആരും പട്ടിണി കിടക്കരുതെന്ന ദൈവ കൽപന പാലിക്കുന്നതിനായി ഫിത്ർ സകാത്തിന്റെ ​​വിതരണം തിങ്കളാഴ്ച​ പുലർച്ചയോടെ പൂർത്തിയാക്കി.

English summary
kerala celebrate eidul fithar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X