മഹിജ സമരത്തിന് ഏപ്രില്‍ അഞ്ച് തിരഞ്ഞെടുത്തത് എന്തിന്? എല്ലാം ഗൂഢാലോചന!! എളമരം തുറന്നടിച്ചു!!

സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും മഹിജയുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം.

  • Published:
Subscribe to Oneindia Malayalam

കോഴിക്കോട്: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കാന്‍ അമ്മ മഹിജയും കുടുംബവും ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം ഉപാധികളോടെ അവസാനിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല.സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും മഹിജയുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം.

സംഭവത്തില്‍ ഗൂഢാലോചനയുടണ്ടെന്ന വാദം ആവര്‍ത്തിച്ച് യോഗം ഉദ്ഘാടനം ചെയ്ത എളമരം കരീം രംഗത്തെത്തി. സമരത്തിന് ഏപ്രില്‍ അഞ്ച് തന്നെ തിരഞ്ഞെടുത്തത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് എളമരത്തിന്റെ ആരോപണം. മഹിജയുടെ കുടുംബത്തെയും കരീം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

പിന്നില്‍ ഗൂഢാലോചന തന്നെ

മഹിജയുടെ സമരത്തനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തന്നെയാണ് എളമരം കരീം പറയുന്നത്. എന്തുകൊണ്ടാണ് സമരത്തിന് ഏപ്രില്‍ അഞ്ച് തന്നെ തിരഞ്ഞെടുത്തത് എന്നാണ് കരീം ചോദിക്കുന്നത്.ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം അലങ്കോലപ്പെടുത്താനാണ് ഇതെന്നാണ് കരീം പറയുന്നത്.

പാര്‍ട്ടിയുമായി ആലോചിച്ചില്ല

പാര്‍ട്ടി കുടുംബം എന്നു പറയുന്നവര്‍ എന്തുകൊണ്ട് സമരത്തെ കുറിച്ച് പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും എളമരം കരീം ചോദിക്കുന്നു. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചിരുന്നുവെങ്കില്‍ കുടുംബത്തിന് വേണ്ട പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങളും സഖാക്കളും ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം.

ആലോചിച്ചത് എസ് യുസിയുവുമായി

അതേസമയം സമരത്തെ കുറിച്ച് മഹിജയും കുടുംബവും ആലോചിച്ചത് എസ് യുസിയുവുമായിട്ടാണെന്ന് കരീം പറയുന്നു. ഷാജിര്‍ഖാനുമായും മിനിയുമായും ആലോചിച്ചത് തന്നെ ഗൂഢാലോചനയാണെന്ന് എളമരം കരീം പറയുന്നു. ആലോചിച്ച് തീരുമാനിച്ചതാണ് സമരമെന്നും അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കരീം പറയുന്നു. ആരാണ് മുതലെടുപ്പ് നടത്തിയതെന്ന് ആലോചിക്കണമെന്നും കരീം പറയുന്നു.

സിപിഎമ്മുകാരെ വിളിക്കാത്തതെന്ത്

സമരത്തിന് എന്തുകൊണ്ട് സിപിഎമ്മുകാരെ വിളിച്ചില്ലെന്ന് എളമരം കരീം ചോദിക്കുന്നു. സിപിഎമ്മുകാര്‍ കൂടെക്കൂട്ടാന്‍ കൊള്ളാത്തവരാണോയെന്നും കരീം ചോദിക്കുന്നുണ്ട്. ഏതു നേരത്തും എകെജി സെന്റിറില്‍ കടന്നു ചെല്ലാമെന്നിരിക്കെ എസ് യുസിയുവുമായാണ് മഹിജയും കുടുംബവും സഹകരിച്ചതെന്നും കരീം.

മഹിജയുടെ സമരം

ഏപ്രില്‍ അഞ്ചിനാണ് മഹിജയും കുടുംബവും ഡിജിപി ഓഫീസിനു മുന്നില്‍ നിരാഹാര സമരത്തിന് എത്തിയത്. എന്നാല്‍ ഇതി പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്‌നങ്ങള്‍ വഷളായത്. മഹിജയ്‌ക്കെതിരായ പോലീസ് നടപടി വന്‍ വിവാദമായി. പോലീസ് നടപടിയില്‍ പരുക്കേറ്റ മഹിജയെ ആശുപത്രിയ്ല്‍ പ്രവേശിച്ചിരുന്നു. ഇവിടെ മഹിജയും ശ്രീജിത്തും നിരാഹാരം നടത്തി. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടിലും സമരം നടത്തി. ഒടുവില്‍ ഉപാധികളോടെ സമരം അവസാനിക്കുകയായിരുന്നു.

ഗൂഢാലോചന ആരോപണം

സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പോലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ഇതും ആവര്‍ത്തിക്കുകയാണ്.

English summary
elamaram kareem against mahija's strike in dgp office.
Please Wait while comments are loading...