കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി എളമരം കരീമിന്റെ നിരാഹാര സമരം... ഇനി എന്തൊക്കെ കാണണം!!!

Google Oneindia Malayalam News

കോഴിക്കോട്: അടുത്ത കാലത്ത് ഏറ്റവും അധികം ആരോപണങ്ങള്‍ നേരിട്ട സിപിഎം നേതാവാണ് എളമരം കരീം. സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കരീം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രിയും.

എന്നാല്‍ ഇപ്പോള്‍ ഒരു വിവാദമല്ല എളമരം കരീമിനെ വാര്‍ത്തകളില്‍ കൊണ്ടുവരുന്നത്. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി അദ്ദേഹം ശക്തമായ സമരത്തിനിറങ്ങുകയാണ്.

Elamaram Kareem

വെറും സമരമല്ല, അനിശ്ചിതകാല നിരാഹാര സമരം! ഒക്ടോബര്‍ 10 ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് എളമരം കരീം നിരാഹാര സമരം തുടങ്ങുന്നത്. തോട്ടം ഉടമകളുടെ പിടിവാശിയില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നാണ് കരീം പറയുന്നത്. സര്‍ക്കാരിന്റെ നിലപാട് തൊഴിലാളികളെ പട്ടിണിയിലാക്കും. ഇതിനെതിരെയാണ് കരീമിന്റെ അനിശ്ചിതകാല നിരാഹാര സമരം.

അടുത്ത കാലത്തൊന്നും ഏറ്റെടുത്ത സമരങ്ങള്‍ വിജയിപ്പിയ്ക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. എന്നാല്‍ ആ സമരങ്ങളൊന്നും തന്നെ നിരാഹാര സമരങ്ങളായിരുന്നില്ലെന്നും ഓര്‍ക്കണം.

സിഐടിയു സംസ്ഥാന സമിതിയാണ് സമരക്കാര്യം തീരുമാനിച്ചത്. സമരത്തിന് എല്ലാ ട്രേഡ് യൂണിയനുകളുടേയും പിന്തുണയുണ്ടാകുമെന്നും സിഐടിയു അറിയിച്ചു.

English summary
CITU state General Secretary Elamaram Kareem to start hunger strike for tea estate workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X