കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പള്ളി പദ്ധതിയില്‍ നിര്‍ബന്ധബുദ്ധിയില്ല; കടകംപള്ളി സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയില്‍ നിര്‍ബന്ധബുദ്ധിയില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും കടകംപള്ളി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണ്.

എന്നാല്‍ വിവാദങ്ങളില്‍ സര്‍ക്കാരിന് താത്പര്യമില്ല. സംസ്ഥാനത്ത് ഉപഭോഗത്തിന് അനുസരിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നില്ല. അതിനാലാണ് വന്‍കിട പദ്ധതികളെ ആശ്രയിക്കേണ്ടി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. സൗരോര്‍ജ്ജം ഉപയോഗിച്ച് ഈ വര്‍ഷം 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കും. പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിംഗും ഒഴിവാക്കാനാണ് ശ്രമം.

Kadakampally

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ആളല്ല. സുപ്രീംകോടതിയുടെ പരിഗണനയിലിരിയ്ക്കുന്ന വിഷയത്തില്‍ കോടതി തന്നെ പ്രതികരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

English summary
Electricity Minister Kadakampally Surendran's reaction on Athirappally Issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X