കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ അൽപ്പത്തരത്തിന് എംഎം മണിയുടെ കിടിലൻ മറുപടി, ഇത് കളറായി! സോഷ്യൽ മീഡിയയും മണിക്കൊപ്പം!!

  • By Kishor
Google Oneindia Malayalam News

എം എം മണി പറയുന്ന പല കാര്യങ്ങളിലും കേരളത്തിലെ ജനങ്ങൾക്ക് വിയോജിപ്പുണ്ടാകും. സോഷ്യൽ മീഡിയ കണ്ടാൽ ഈ വിയോജിപ്പ് മനസിലാകുകയും ചെയ്യും. എന്ന് കരുതി എം എം മണിയുടെ പഠിപ്പിനെ കളിയാക്കിയാൽ അത് ബോറാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇക്കാര്യം ഇപ്പോൾ മനസിലായിക്കാണും.

Read Also: 'നീറ്റ് പരീക്ഷയെഴുതാന്‍ ഷഡ്ഡിയിടാതെ പോയി, എങ്ങനെയുണ്ട്'.. അടിവസ്ത്ര പരിശോധയ്ക്ക് ട്രോളോട് ട്രോള്‍, നോണ്‍വെജ് ട്രോളുകള്‍!!

Read Also: പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് നടത്തുന്ന പരീക്ഷക്ക് പേര് 'നീറ്റ്‌': സോഷ്യല്‍ മിഡിയ പ്രതികരണങ്ങൾ!!

വിദ്യുച്ഛക്തി എന്ന് എഴുതാന്‍ പോലും അറിയാത്തയാളാണ് എംഎം മണി എന്ന് പറഞ്ഞ ചെന്നിത്തലയുടെ അൽപ്പത്തരത്തിന് സോഷ്യൽ മീഡിയയിൽ നല്ല കിട്ടലാണ് കിട്ടുന്നത്. ഇപ്പോഴിതാ എം എം മണിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെന്നിത്തലക്ക് മറുപടി പറയുന്നു. അതും നല്ല കിണ്ണം കാച്ചിയ മറുപടി.

എം എം മണിയുടെ മറുപടി

എം എം മണിയുടെ മറുപടി

"വിദ്യുച്ഛക്തി "എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. ചെന്നിത്തലയ്ക്ക് എം എം മണി ഫേസ്ബുക്കിൽ എഴുതിയ മറുപടി. ഒരൊറ്റ മണിക്കൂറ് കൊണ്ട് മൂവായിരത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

സർക്കാരിന്റെ നേട്ടമാണ്

സർക്കാരിന്റെ നേട്ടമാണ്

കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നതും, എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. - മണി തുടരുന്നു.

വി എസിന്റെ പൂച്ച പ്രയോഗവും

വി എസിന്റെ പൂച്ച പ്രയോഗവും

ഈ കാലയളവില്‍ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം. - പണ്ട് മൂന്നാർ ഓപ്പറേഷൻ സമയത്ത് വി എസ് പറഞ്ഞ പൂച്ച പ്രയോഗം ആവർത്തിച്ച് മണി എഴുതി.

ഈ മറുപടിയല്ല വേണ്ടത്

ഈ മറുപടിയല്ല വേണ്ടത്

സഖാവേ ഈ മറുപടി പോരാ സഖാവിന്റെ നാടൻ ഭാഷയിലുള്ള മറുപടി ആണ് പൗഡർ കുട്ടപ്പൻ അർഹിക്കുന്നത്. സംഘി തലയോട് പോയി പണി നോക്കാൻ പറയുക. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നവർക്കേ ജനാധിപത്യത്തിൽ വിജയിക്കാനാകു അല്ലാതെ ഐ ഐ ടിയിൽ നിന്നും മാസ്റ്റർ ഡിഗ്രി എടുത്തവരെല്ലാം ഇലക്ഷനിൽ ജയിക്കുന്നതല്ല ജനാതിപത്യം.

 ഇതൊന്ന് ശ്രദ്ധിക്കണേ

ഇതൊന്ന് ശ്രദ്ധിക്കണേ

സാറിന് വിദ്യാഭ്യാസമില്ലാത്തത് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന വിഷയമല്ല... പക്ഷെ സാറിന് സംസ്കാരം ഇല്ലാത്തത് കേരളത്തിലെ സി.പി.എമ്മുകാർ ഒഴിച്ചുള്ളവർക്കെല്ലാം അപമാനമാണ്... താങ്കൾക്ക് വിദ്യാഭ്യാസം കുറവാണ് എന്നത് താങ്കൾ ഉപയോഗിക്കുന്ന സംസ്കാരശൂന്യമായ വാക്കുകൾക്ക് ന്യായീകരണമല്ല - മണിയുടെ പോസ്റ്റിൽ ഒരാൾ പറയുന്നു.

English summary
Electricity Minister MM Mani gives fitting reply to Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X