കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണത്തില്‍ ബ്ലേഡ്; ഗജരാജന്‍ തെച്ചിക്കാട് രാമചന്ദ്രനെ കൊല്ലാന്‍ ശ്രമം

  • By Anwar Sadath
Google Oneindia Malayalam News

പേരാമംഗലം: തൃശ്ശൂര്‍ പൂരത്തിനുള്‍പ്പെടെ ഒട്ടേറെ പൂരങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ലക്ഷണമൊത്ത ആനകളിലൊന്നായ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊല്ലാന്‍ ശ്രമം. സുഖ ചികിത്സയില്‍ കഴിയുന്ന ആനയുടെ ഭക്ഷണത്തില്‍ ബ്ലേഡുകലര്‍ത്തി കൊടുത്ത് കൊലപ്പെടുത്താനായിരുന്നു ശ്രമം. രാമചന്ദ്രന്റെ ഒന്നാം പാപ്പാന്‍ ഷിബുവിന്റെ ശ്രദ്ധയില്‍ ബ്ലേഡ് പെട്ടതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്.

ഒരു ബ്ലേഡ് പൂര്‍ണ്ണമായും മറ്റൊരു ബ്ലേഡ് 4 കഷണമാക്കിയ നിലയിലുമാണ് ഭക്ഷണത്തില്‍ നിന്നും കണ്ടെത്തിയത്. ബ്ലേഡ് ആനയുടെ വയറ്റിലെത്തിയിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കകം ആന കൊല്ലപ്പെടുമായിരുന്നെന്ന് പരിശോധനയ്‌ക്കെത്തിയ ഡോ. രാജീവ് പറഞ്ഞു. ആനയുടെ വയറ്റില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നു ബ്ലേഡ് കലര്‍ത്തിയവരുടെ ഉദ്ദേശം.

food

എട്ടുകിലോയോളം പ്രത്യേക ഭക്ഷണമാണ് സുഖചികിത്സയുടെ ഭാഗമായി ആനയ്ക്ക് നല്‍കുന്നത്. ഇതു പാചകം ചെയ്യുന്ന പ്രവൃത്തി രാവിലെ പൂര്‍ത്തിയാകുമെങ്കിലും ഭക്ഷണത്തിന്റെ ചൂട് പൂര്‍ണമായും മാറിയിട്ടുമാത്രമേ ആനയ്്ക്ക് നല്‍കുകയുള്ളു. ഇതിനായി ഭക്ഷണം ഇളക്കിക്കൊണ്ടിരിക്കുമ്പോഴാണ് ബ്ലേഡ് ശ്രദ്ധയില്‍പ്പെട്ടത്.

100 അടിയോളം വ്യാസമുള്ള ആനയുടെ കുടലില്‍ എവിടെവേണമെങ്കിലും ബ്ലേഡ് കുടുങ്ങാമെന്നതിനാല്‍ അത് കണ്ടെത്തുക വിഷമമാണ്. ആരാണ് ഭക്ഷണത്തില്‍ ബ്ലേഡ് കലര്‍ത്തിയതെന്ന് വ്യക്തമല്ല. ദിവസവും ആനയെക്കാണാന്‍ അമ്പതിലധികം ആളുകള്‍ എത്താറുണ്ടെന്ന് പറയുന്നു. ഇവര്‍ ഭക്ഷണം പാചകം ചെയ്യുന്നതിനടുത്തുകൂടി പോകാറുണ്ട്. അതുകൊണ്ടുതന്നെ എപ്പോള്‍ എങ്ങനെ സംഭവിച്ചു എന്നതു കണ്ടെത്തുക പ്രയാസമാണെന്ന് പാപ്പാന്‍ പറഞ്ഞു.

English summary
blade found in elephant thechikottukavu ramachandran's food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X