കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് ദിലീപ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഊർജ്ജിതമായ അന്വേഷണം നടക്കുന്നു. കേരള പോലീസിന് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിട്ടാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.

പയ്യന്നൂരിൽ കലാപം!ബിജെപി ഓഫീസുകൾ കത്തിച്ചു;സിപിഎം പരിപാടിക്ക് നേരെ ബോംബേറ്,ബിജെപി ഹർത്താൽപയ്യന്നൂരിൽ കലാപം!ബിജെപി ഓഫീസുകൾ കത്തിച്ചു;സിപിഎം പരിപാടിക്ക് നേരെ ബോംബേറ്,ബിജെപി ഹർത്താൽ

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് ദിലീപ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായി മലയാള മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റെ കണക്കിൽപ്പെടാത്ത സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്.

സാമ്പത്തിക ഇടപാടുകൾ....

സാമ്പത്തിക ഇടപാടുകൾ....

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തതിനിടെയാണ് പോലീസിന് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വിവരം ലഭിച്ചത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിനിമകളും ബിസിനസും....

സിനിമകളും ബിസിനസും....

ദിലീപ് നിർമ്മിച്ച സിനിമകൾ, ദിലീപിന്റെ വിവിധ ബിസിനസ് സംരഭങ്ങൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും...

സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും...

അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ രംഗത്തെ ബിനാമി കള്ളപ്പണ്ണ ഇടപാടുകളിൽ ദിലീപിന്റെ പങ്ക് വ്യക്തമായതായാണ് സൂചന.

ദുബായ് മാഫിയ...

ദുബായ് മാഫിയ...

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യക്കടത്ത് കേസിലും...

മനുഷ്യക്കടത്ത് കേസിലും...

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിലും പുനരന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ദിലീപ് നേതൃത്വം നൽകിയ വിദേശ രാജ്യങ്ങളിലെ സ്റ്റേജ് ഷോകളെ സംബന്ധിച്ചും അന്വേഷിക്കും.

ദിലീപിനെ ചോദ്യം ചെയ്യും...

ദിലീപിനെ ചോദ്യം ചെയ്യും...

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോച സംബന്ധിച്ചുള്ള പോലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും.

ദിലീപിന്റെ തന്ത്രമോ?

ദിലീപിന്റെ തന്ത്രമോ?

നടിയെ ആക്രമിച്ചതിന് പിന്നിൽ വെറും വ്യക്തിവൈരാഗ്യം മാത്രമാണെന്ന് പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക് നീങ്ങാതിരിക്കാനുള്ള ദിലീപിന്റെ തന്ത്രമാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ആ 62 കോടി?

ആ 62 കോടി?

നടിയെ ആക്രമിച്ച കേസിൽ നേരത്തെ പിടിയിലായ പൾസർ സുനി നൽകിയ മൊഴിയിലാണ് സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം തിരിയാൻ കാരണമായത്. നടിക്കെതിരെയുള്ള ക്വട്ടേഷൻ നടപ്പിലാക്കിയാൽ 62 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായാണ് സുനി മൊഴി നൽകിയിരുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സുനിക്കറിയില്ലായിരുന്നു.

English summary
enforcement directorate probe about dileep's financial deals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X