കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി അറിയാതെ കാര്യങ്ങള്‍ നടത്തുന്നു..കുമ്മനത്തിന്റെ ഉപദേശകരെ തേടി അമിത് ഷാ കേരളത്തിലേക്ക് !!

പാര്‍ട്ടിയില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടയിലും കാര്യങ്ങള്‍ കുമ്മനം ഏകപക്ഷീയമായാണ് തീരുമാനിക്കുന്നതെന്ന പരാതിയും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : ഇടത് സഹയാത്രികരെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ ഉപദേശകരായി നിയമിച്ചതെന്ന തരത്തിലുള്ള വാഗ്വാദങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ ഉപദേശകരെ തേടി അമിത് ഷായും എത്തുന്നു. സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ള പരാതികള്‍ മുറുകുന്നതിനിടയിലാണ് സംഭവം അന്വേഷിക്കാനായി കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് എത്തുന്നത്.

പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലും അറിയിക്കാതെ ഏകപക്ഷീയമായാണ് കുമ്മനം രാജശേഖരന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിയില്‍ രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ നില നില്‍ക്കുമ്പോഴും കുമ്മനം മറ്റ് അംഗങ്ങളുമായി കൂടിയാലോചനയ്ക്ക് തയ്യാറാകാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് പുതുതായി നിയമിച്ച ഉപദേശകരെക്കുറിച്ചും അന്വേഷണം നടത്തുന്നത്.

പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കുന്നില്ല

പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കുന്നില്ല

തീരുമാനമെടുക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകുന്നില്ലെന്ന പരാതിയാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. കാര്യങ്ങള്‍ അദ്ദേഹം ഏകപക്ഷീയമായി തീരുമാനിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ആക്ഷേപമുണ്ട്.

കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നു

കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നു

സംസ്ഥാന പ്രസിഡന്റിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് എത്തുന്നുണ്ട്. കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തും.

അടുത്തിടെ നിയമിച്ച ഉപദേശകര്‍

അടുത്തിടെ നിയമിച്ച ഉപദേശകര്‍

പാര്‍ട്ടിയില്‍ ഗ്രൂപ്പ് തര്‍ക്കം നില നില്‍ക്കുന്നതിനിടയിലും ആരെയും പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നില്‍ പുതിയ ഉപദേശകരുടെ സ്വാധീനമാണെന്ന നിഗമനത്തിലാമ് അന്വേഷണം അവരിലേക്ക് നീങ്ങുന്നത്.

ഉപദേശകര്‍ക്കെതിരെ പ്രത്യേക അന്വേഷണം

ഉപദേശകര്‍ക്കെതിരെ പ്രത്യേക അന്വേഷണം

മാധ്യമ ഉപദേഷ്ടാവായ ഹരിഹര്‍ കര്‍ത്ത, ഗോപാല പിള്ള, രാധാകൃഷ്ണ പിള്ള ഇവര്‍ മുന്നുപേരുമാണ് കുമ്മനം രാജശേഖരന്റെ ഉപദേഷ്ടാക്കള്‍. ഇവര്‍ക്കെതിരെയുള്ള പരാതിയും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഇവര്‍ ഇടതു പക്ഷ സഹയാത്രികരാണെന്ന വാദവും പ്രചരിക്കുന്നുണ്ട്.

അമിത് ഷാ കേരളത്തിലെത്തും

അമിത് ഷാ കേരളത്തിലെത്തും

സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തുന്ന സംഘത്തിനോടൊപ്പം അമിത് ഷായും കേരളത്തിലെത്തും. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ശ്ക്തമായ നീക്കങ്ങള്‍ നടത്താനാണ് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുള്ളത്.

മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട ആരോപണം

മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട ആരോപണം

മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോള്‍ കുമ്മനം രാജശേഖരന്‍ എന്തിന് നേരിട്ടന്വേഷണത്തിന് തയ്യാറെന്ന് നേതാക്കള്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തിനോടൊപ്പം തന്നെ മറ്റു വിഷയങ്ങളില്‍ ലഭിച്ച പരാതിയും പ്രത്യേക സംഘം അന്വേഷിക്കും.

English summary
Enquiry about Kummanam Rajashekaran's advisers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X