കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിക്ക് തിരിച്ചടി'യുമായി ജയരാജന്‍ !! നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ്, അതാണത്രേ സിപിഐ

ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായി സിപിഐ മാറിയിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. സിപിഐ അത്രവലിയ പാര്‍ട്ടിയൊന്നുമല്ലെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍ : ലോ അക്കാദമി വിഷയത്തില്‍ സിപിഐയും സിപിഎമ്മും നേര്‍ക്കു നേര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം വന്നതിനു പിന്നാലെ ജനയുഗത്തെ വിമര്‍ശിച്ച് ഇപി ജയരാജനും രംഗത്തെത്തി. ഇതോടെ ലോ അക്കാദമി പ്രശ്‌നത്തിലെ സിപിഐ സിപിഎം വിള്ളല്‍ കൂടുതല്‍ വ്യക്തമായി.

ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായി ജനയുഗം മാറിയെന്ന് ജയരാജന്‍ വിമര്‍ശിച്ചു. സിപിഐ അത്രവലിയ ശക്തിയുള്ള പാര്‍ട്ടിയല്ലെന്നും ജയരാജന്‍ പറയുന്നു. സങ്കുചിത താത്പര്യങ്ങളാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ജയരാജന്‍ പറയുന്നത്. വിവാദമുണ്ടാക്കേണ്ടത്ര വലിയ പ്രശ്നങ്ങളൊന്നും കേരളത്തില്‍ ഇല്ലെന്നാണ് ജയരാജന്‍ പറയുന്നത്.

 ശക്തിയുള്ള പാര്‍ട്ടിയല്ല

ശക്തിയുള്ള പാര്‍ട്ടിയല്ല

ശക്തമായ ഭാഷയിലാണ് ജനയുഗത്തിനെതിരെ ഇപി ജയരാജന്‍ ആഞ്ഞടിച്ചത്. ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ പാവയായി സിപിഐ മാറിയിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. സിപിഐ അത്രവലിയ പാര്‍ട്ടിയൊന്നുമല്ലെന്നും അദ്ദേഹം. സംസ്ഥാനത്ത് സിപിഐക്ക് ഒരു തരത്തിലുള്ള ശക്തിയിമില്ലെന്നും ജയരാജന്‍ പറഞ്ഞു. നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ്. അതാണ് സിപിഐയുടെ അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു. നിലവാരത്തകര്‍ച്ചയുള്ള മാധ്യമമാണെന്ന് തെളിയിച്ചിരിക്കുകയാണ് ജനയുഗമെന്നും ജയരാജന്‍ വിമര്‍ശിച്ചു.

 ബുദ്ധി ജീവകളെന്നാണ് ഭാവം

ബുദ്ധി ജീവകളെന്നാണ് ഭാവം

ആര്‍എസ്എസ്, സിപിഐ, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്നുള്ള ലോ അക്കാദമി സമരത്തെ ജനം തിരിച്ചറിയുമെന്നും ജയരാജന്‍ പറഞ്ഞു. ലോ അക്കാദമി സമരത്തിനു പിന്നില്‍ സിപിഐക്കുള്ളിലെ പ്രശ്‌നങ്ങളാണെന്നും ജയരാജന്‍ പറഞ്ഞു. ഓരോരുത്തര്‍ക്ക് തോന്നുന്നത് വെറുതെ എഴുതിപ്പിടിപ്പിക്കുകയാണെന്നും ഇപ്പോള്‍ വിവാദമുണ്ടാക്കേണ്ട പ്രശ്‌നങ്ങളൊന്നും കേരളത്തില്‍ ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. ബുദ്ധി ജീവികളാണെന്നാണ് സിപിഐക്കാരുടെ ഭാവമെന്നും അദ്ദേഹം പരിഹസിച്ചു.

 സങ്കുചിത താത്പര്യം

സങ്കുചിത താത്പര്യം

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടാണെന്ന് ജയരാജന്‍ പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പരിശോധിച്ച് നടപടി എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍. ചിലത് എവിടെയോ ചീഞ്ഞ് നാറുന്നുണ്ടെന്നും ജയരാജന്‍ പറയുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ചില സങ്കുചിത താത്പര്യങ്ങളാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറയുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ അന്തസത്ത മനസിലാക്കി മുന്നണിയില്‍ പറയാനുള്ളത് മുന്നണിയില്‍ പറയണമെന്നും ജയരാജന്‍ പറയുന്നു. കാര്യങ്ങള്‍ കുറേക്കൂടി പക്വതയോടെ കാണണമെന്നും പരസ്യപ്രസ്താവന നടത്തി കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം പറയുന്നു.

 പിണറായിക്ക് മുഖമടച്ച് വിമര്‍ശനം

പിണറായിക്ക് മുഖമടച്ച് വിമര്‍ശനം

സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനത്തിനുള്ള മറുപടിയായിട്ടാണ് ജയരാജന്റെ വിമര്‍ശനം. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജനയുഗത്തിലെ ലേഖനത്തെ വിമര്‍ശിച്ച് ജയരാജന്‍ രംഗത്തെത്തെത്തിയത്. ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിപി ഉണ്ണികൃഷ്ണന്റെ 'ഏതോ ഒരു പിള്ളയല്ല പിഎസ് നടരാജ പിള്ള' എന്ന ലേഖനവും വാതില്‍പ്പഴുതിലൂടെ എന്ന കോളത്തില്‍ ദേവിക എഴുതിയ 'സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍?' എന്ന ലേഖനവുമാണ് ശക്തമായ വിമര്‍ശനം നടത്തിയിരിക്കുന്നത്. ചരിത്രപാഠം ഉള്‍ക്കൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്‌റു കുട്ടകളാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

 ബിജെപിയെ പിന്തുണച്ച് സിപിഐ

ബിജെപിയെ പിന്തുണച്ച് സിപിഐ

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരും എസ്എഫ്‌ഐയും സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് ലോ അക്കാദമിയില്‍ നിരാഹാര സമരം നടത്തിയ ബിജെപി നേതാവ് വി. മുരളീധരനെ സിപിഐ നേതാക്കള്‍ സമരപ്പന്തലില്‍ ചെന്ന് കണ്ടതോടെ സിപിഐയും സിപിഎമ്മും തമ്മിലുള്ള പോര് രൂക്ഷമാവുകയായിരുന്നു. മുരളീധരനെ പിന്തുണച്ച സിപിഐയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പിണറായി നേരത്തെ രംഗത്തെത്തിയിരുന്നു. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടുണ്ടെന്നും മുരളാധരന്റെ സമരത്തെ പിന്തുണയ്ക്കാനാണ് പലരും നിലപാട് സ്വീകരിച്ചതെന്നും പിണറായി വിമര്‍ശിച്ചിരുന്നു. ലോ അക്കാദമി ഭൂമിയില്‍ അന്വേഷണം നടത്തില്ലെന്നും പിണറായി പറഞ്ഞിരുന്നു.എ ന്നാല്‍ പിണറായിയെ തള്ളി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. ലോ അക്കാദമി ഭൂമിയെപ്പറ്റി റവന്യൂ വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ചന്ദ്രശേഖരന്‍ പറഞ്ഞത്. ഇതിനെയും ജയരാജന്‍ വിമര്‍ശിക്കുന്നുണ്ട്. ഓരോ പരാതി കിട്ടിയാലും അതിന്മേല്‍ ഓരോ മന്ത്രിയും ഉത്തരവിട്ടാല്‍ എന്താകും സ്ഥിതി എന്നാണ് ജയരാജന്‍ ചോദിക്കുന്നത്.

English summary
ep jayarajan against cpi and janayugam. reply to janayugam article.jayarajan says cpi not strong in state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X