കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊളേജില്‍ ചേര്‍ന്നു

  • By Meera Balan
Google Oneindia Malayalam News

എറണാകുളം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയാലെന്താ പഠിയ്ക്കണമെന്ന മോഹമുണ്ടെങ്കില്‍ അത് തുടരാന്‍ പിന്നെ വൈകരുത്. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയാണ് ഔദ്യോഗിക ജീവിത്തിലെ തിരക്കിനിടയിലും വീണ്ടും കൊളെജില്‍ ചേര്‍ന്നത്. ചെറുപ്രായത്തില്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതൊക്കെ ശരി പക്ഷേ പഠനത്തോട് ഒരു വിട്ടു വീഴ്ചയുമില്ലെന്നാണ് ഈ ജനപ്രതനിധിയുടെ തീരുമാനം. ബിഎഡ് കൊളെജിലാണ് അധ്യാപന പഠനത്തിനായി ഇദ്ദേഹം ചേര്‍ന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണെങ്കിലും സ്വന്തമായി ഒരു ജോലിയില്ലെന്ന ദുഖം എല്‍ദോസിനുണ്ടായിരുന്നു. അങ്ങനെയാണ് അധ്യാപനം പഠിയ്ക്കുന്നതിനായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ബിഎഡ് കൊളെജിലെത്തിയത്. കൊളെജിലേക്കാണെങ്കിലും അദ്ദേഹം അണികളെയും ഒപ്പം കൂട്ടിയിരുന്നു.

Ernakulam

ജില്ലാ പഞ്ചായത്ത് യോഗത്തിലെ ബഹളങ്ങളൊന്നുമില്ലാതെ അച്ചടക്കത്തോടെ മുന്‍ ബഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചു. കൊളെജിലെ എന്ത് പ്രശ്‌നവും അനുഭാവപൂര്‍വ്വം പരിഹരിയ്ക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കവിത ചൊല്ലി സഹപാഠികളെ കൈയ്യിലെടുക്കാനും അദ്ദേഹം മറന്നില്ല.

ഒരു ജനപ്രതിനിധിയെ സഹപാഠിയായി കിട്ടിയതിന്റെ ആവേശം വിദ്യാര്‍ഥികള്‍ക്കും. എംകോമും എല്‍എല്‍ബിയും സ്വന്തമായുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇനി അധ്യാപകന്റെ റോളിലും തിളങ്ങാനുളള തയ്യാറെടുപ്പിലാണ്. നേതാവിന്റെ ആഗ്രഹം സഫലീകരിച്ചതിന്റെ ആവേശത്തിലാണ് അണികള്‍.

English summary
Ernakulam District Panchayath president joined for B.Ed Course.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X