കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസ് തന്നെ ജയിച്ചു, തെരുവ് പട്ടികളെ കൊല്ലില്ല, വളര്‍ത്തുന്നവര്‍ക്ക് സാന്പത്തിക സഹായം

Google Oneindia Malayalam News

എറണാകുളം: എറണാകുളം ജില്ലയിലെ തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരവുമായി ജില്ലാ പഞ്ചായത്ത്. മൃഗസ്‌നേഹികളുടെ വിളിച്ച് കൂട്ടി നടത്തിയ യോഗത്തിലാണ് പരിഹാരമാര്‍ഗങ്ങള്‍ നിശ്ചയിച്ചത്. മുന്‍പ് വിളിച്ച് ചേര്‍ത്തയോഗം അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുളളമൃഗസ്‌നേഹികളുടെ ഇടപെടലിനെത്തുടര്‍ന്ന് അലങ്കോലമായിരുന്നു.

ഇത്തവണയും മൃഗസ്‌നേഹികളുടെ രോഷം അണപൊട്ടിയെങ്കിലും യോഗം അലങ്കോലമായില്ല. മാത്രമല്ല മൃഗസ്‌നേഹികള്‍ക്ക് കൂടി സ്വീകാര്യമായ ചില തീരുമാനങ്ങള്‍ വിഷയത്തില്‍ കൈക്കൊള്ളാനും കഴിഞ്ഞു. എല്ല തെരുവ് നായ്ക്കളേയും കൊന്നൊടുക്കുക പ്രായോഗികമല്ല എന്ന നിലപാട് പഞ്ചായത്ത് പ്രശിഡന്റ് ആവര്‍ത്തിച്ചു. ആക്രമണകാരികളായ നായ്ക്കളെ തിരിച്ചറിയുന്നതും എളുപ്പമല്ല.

വീട്ടില്‍ വളര്‍ത്തുന്നവ ഉള്‍പ്പടെ ജില്ലയിലെ എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ തീരുമാനമായി. മാത്രമല്ല തെരുവ് നായ്ക്കളെ ഏറ്റെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് സാമ്പത്തിക സഹായം വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി ഉറപ്പ് നല്‍കി...

തെരുവ് നായ്ക്കളെ കൊന്നൊടുക്കില്ല

തെരുവ് നായ്ക്കളെ കൊന്നൊടുക്കില്ല

തെരുവ് നായ്ക്കളെ കൊന്നൊടുക്കില്ലെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത്

മൃഗസ്‌നേഹികള്‍

മൃഗസ്‌നേഹികള്‍

മൃഗസ്‌നേഹികളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്

അലങ്കോലമായി

അലങ്കോലമായി

മുന്‍പ് വിളിച്ച് ചേര്‍ത്ത യോഗം രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള മൃഗസ്‌നേഹികളുടെ ഇടപെടലിനെത്തുടര്‍ന്ന് അലങ്കോലമായി

ഇത്തവണ

ഇത്തവണ

ഇത്തവണ മൃഗസ്‌നേഹികളെ വിളിച്ച് കൂട്ടി നടത്തിയ യോഗം അലങ്കോലമായില്ല

എതിര്‍പ്പ്

എതിര്‍പ്പ്

പഞ്ചായത്തിന്റെ തീരുമാനങ്ങളോട് മൃഗസ്‌നേഹികള്‍ക്ക് പൂര്‍ണമായ യോജിപ്പില്ല

കുത്തിവയ്പ്പ്

കുത്തിവയ്പ്പ്

ജില്ലയിലെ എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കും

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

തെരുവ് നായ്ക്കളെ ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും

ഇങ്ങനെ

ഇങ്ങനെ

എത്ര പട്ടികളെ വളര്‍ത്തും എവിടെ വളര്‍ത്തും എന്നതിനെ അടിസ്ഥാനമാക്കിയാണ് സഹായം

വിജയം

വിജയം

രഞ്ജിനി ഉള്‍പ്പടെയുള്ള മൃഗസ്‌നേഹികളുടെ ആവശ്യങ്ങള്‍ ഏറെക്കുറേ യോഗത്തില്‍ അംഗീകരിയ്ക്കപ്പെട്ടു

English summary
Ernakulam District Panchayath ready to introduce new plan for stray dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X