കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക്

  • By Aiswarya
Google Oneindia Malayalam News

പത്തനംതിട്ട : അരുവിക്കരയില്‍ സപിഎമ്മിന് ഏറ്റ തോല്‍വിയുടെ പ്രഹരം മാറും മുന്നെ സിമിഎമ്മിനെ തേടി മറ്റൊരു തലവേദന കൂടി എത്തുന്നു... പത്തനംതിട്ട മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ദീര്‍ഘകാലം സിപിഐ എം അംഗവുമായിരുന്ന വി. ഹരികുമാര്‍ ബിജെപിയിലേക്ക് ചേര്‍ന്നതായി പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ന്യൂസ് മൊമന്റ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വി. ഹരികുമാര്‍ മാത്രമല്ല അടൂര്‍ ഏരിയ കമ്മറ്റിക്ക് കീഴില്‍ പാര്‍ട്ടി അംഗത്വമുണ്ടായിരുന്ന 147ഓളം കുടുംബങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതായാണ് വിവരം. പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതയുടെ പേരില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടയാളാണ് ഹരികുമാര്‍. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്റെ അനുയായി എന്നാണ് വി. ഹരികുമാര്‍ അറിയപ്പെട്ടിരുന്നത്. കൂടാതെ ഹരികുമാര്‍ കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു.

-sfi.jpg

1995 മുതല്‍ 1999 വരെ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയായിരുന്ന ഹരികുമാര്‍. തുടര്‍ന്ന് സിപിഎം അടൂര്‍ ഏരിയ കമ്മറ്റി അംഗം, സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് ഇദ്ദേഹം.2004ല്‍ അടൂര്‍ ഏരിയ കമ്മറ്റി അംഗമായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ഗള്‍ഫിലേക്ക് പോയി. ഇതിനു ശേഷം ജില്ലാ നേതൃത്വം തഴഞ്ഞു തുടങ്ങിയത്.

ഏന്നാല്‍ 2008ല്‍ ദുബായില്‍ വച്ചുണ്ടായ അപകടത്തേത്തുടര്‍ന്ന് ഹരികുമാര്‍ നാട്ടില്‍ തിരിച്ചെത്തി. അതിനു ശേഷം പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും ജില്ലാക്കമ്മറ്റി പരിഗണിച്ചില്ലെത്രെ. കഴിഞ്ഞ 8 വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ത്തന്നെ നില്‍ക്കാന്‍ ശ്രമിച്ചിട്ടും നിരന്തരം പാര്‍ട്ടി അത് നിരസിച്ച സാഹചര്യത്തിലാണ് ഹരികുമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപിയില്‍ ചേരുന്ന ഹരികുമാറിന് ബിജെപി സംസ്ഥാന നേതൃത്വം ജില്ലാ തലത്തില്‍ മികച്ച സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടകളുുണ്ട്.

English summary
ex sfi district secretary v hari kumar moved to bjp at pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X