കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് വന്‍ മാഫിയാബന്ധം..!! അധ്യാപക സംഘടനകള്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാചോദ്യപ്പേപ്പര്‍ വിവാദം സംബന്ധിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ മാഫിയകളാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!

Read Also: കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

Read Also: കാശിനുവേണ്ടി അയാൾ തന്നെക്കൊണ്ട് ചെയ്യിച്ചത്...!! ഗര്‍ഭിണിയായപ്പോഴും..!!ചാര്‍മിള പൊട്ടിത്തെറിക്കുന്നു

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്നവര്‍ക്ക് സ്വകാര്യ ചോദ്യപ്പേപ്പര്‍ വിപണന സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. പൊതുപരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവരെ ഈ സംഘങ്ങള്‍ വലയിലാക്കുന്നതായാണ് വിവരം.

വൻ മാഫിയാ സംഘം

പാരലല്‍ കോളേജുകളിലും ട്യൂഷന്‍ സെന്ററുകളിലും ഉള്ള എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ വില്‍ക്കുന്നതിന് പിന്നില്‍ വന്‍ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പൊതുപരീക്ഷയുടെ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നവരെ ഇവര്‍ വലയിലാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സ്വകാര്യ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സമ്പാദിക്കുന്നത് ലക്ഷങ്ങൾ

ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ, മോഡല്‍ പരീക്ഷ അടക്കമുള്ള പരീക്ഷകള്‍ പാരലല്‍ കോളേജുകളിലും ട്യൂഷന്‍സെന്ററുകളിലും ട്യൂഷന്‍ സെന്ററുകളിലും ഉള്‍പ്പെടെ നടത്താറുണ്ട്. ഇവര്‍ക്കായി ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കി നല്‍കി ഈ ഏജന്‍സികള്‍ ലക്ഷങ്ങളാണ് നേടുന്നത്.

ഉന്നതങ്ങളിൽ സ്വാധീനം

എസ്‌സിഇആര്‍ടി, പരീക്ഷാ ഭവന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് നല്ല സ്വാധീനമുണ്ട്. ഇതുപയോഗിച്ച് പരീക്ഷാ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവരുടെ വിവരങ്ങള്‍ ഇവര്‍ സംഘടിപ്പിക്കുന്നു. ഇവരെ സ്വാധീനിച്ച് തങ്ങള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കിക്കുന്നു. വലിയ തുകയാണ് പ്രതിഫലമായി നല്‍കുന്നത്.

സാമ്യം വരുന്ന വഴി

ഒരു അധ്യാപകന്‍ തന്നെ പല ഏജന്‍സികള്‍ക്കായി ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. സ്വാഭാവികമായും പൊതുപരീക്ഷയിലെ ചോദ്യങ്ങളുമായി സാമ്യം വരും. ഇങ്ങനെ വന്നാല്‍ ആ ഏജന്‍സികളുടെ ചോദ്യപ്പേപ്പറുകള്‍ക്ക് ഡിമാന്‍ഡും വര്‍ധിക്കും.

സംഘടനകളുടെ ഒത്തുകളി

പൊതുപരീക്ഷകള്‍ ഒഴിച്ചുള്ള മാതൃകതാ പരീക്ഷകള്‍ക്ക് ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്നത് അധ്യാപക സംഘടനകളാണ്. ഇതുവഴി ഇവര്‍ ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് അച്ചടി നേരിട്ട് നടത്താനുള്ള നീക്കങ്ങള്‍ സംഘടകള്‍ യോജിച്ച് നിന്ന് അട്ടിമറിക്കാറാണ് പതിവ്.

നിയന്ത്രണം വന്നേ പറ്റൂ

സംഘടനകള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവര്‍ ത്‌ന്നെയാണ് പലപ്പോഴും പൊതുപരീക്ഷയ്ക്കുള്ള ചോദ്യങ്ങളും തയ്യാറാക്കുക. ഇത് സാമ്യത്തിനും ആവര്‍ത്തനത്തിനും കാരണമാകുന്നു. അധ്യാപക സംഘടനകളുടെ ഈ അച്ചടി നിയന്ത്രിച്ചില്ലെങ്കില്‍ ചോദ്യപ്പേപ്പര്‍ വിവാദങ്ങള്‍ തുടരുക തന്നെ ചെയ്യും.

English summary
Mafia behind SSLC, Higher Secondary question paper leakage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X