കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസിലെ കള്ളിനും കള്ളവിലയോ... ഇത്‌നെതൊരു നാട്!!!

  • By Soorya Chandran
Google Oneindia Malayalam News

തൊടുപുഴ: നാട്ടുകാര്‍ക്ക് ചുരുങ്ങിയ വിലയില്‍ നല്ല മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ബീവറേജസ് മദ്യ ഷാപ്പുകള്‍ സംസ്ഥാനത്ത് ഉടനീളം തുറന്ന് വച്ചിരിക്കുനനത്. എന്നാല്‍ അവിടേയും പറ്റിയ്ക്കലായാല്‍ എന്ത് ചെയ്യും. പാവം മദ്യപര്‍ എവിടെപ്പോയി പരാതി പറയും?

മൂലമറ്റത്തെ ബീവറേജസ് കോര്‍പ്പറേഷനിലാണ് ഉപഭോക്താക്കളെ പറ്റിക്കുന്ന ഏര്‍പ്പാട്. മദ്യക്കുപ്പിയിലെ വില മായ്ച്ച് കളഞ്ഞ്, പുതിയ വില ഇട്ടായിരുന്നു ഇവിടെ വില്‍പന.

Liquor

സ്ഥിരം മദ്യപര്‍ക്ക് മദ്യത്തിന്റെ വിലയെപ്പറ്റിയും നല്ല ധാരണയുണ്ടാകുമല്ലോ. അവര്‍ പരാതിയുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഷോപ്പില്‍ റെയ്ഡ് നടത്തിയെങ്കിലും അന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കൈയ്യോടെ പിടികൂടി. ബീവറേജസ് ഷോപ്പില്‍ നിന്ന് വില മായ്ച്ച കളഞ്ഞ നിലയിലുള്ള മദ്യക്കുപ്പികള്‍ കണ്ടെത്തി. സ്റ്റോക്കില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് കൊടുത്ത മദ്യത്തിന്റെ 90 കേസുകളും ഷോപ്പില്‍ ഉണ്ടായിരുന്നു.

വിലകൂട്ടി ബില്‍ നല്‍കുക. പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുക.... ഇതായിരുന്നു ഇവിടത്തെ തട്ടിപ്പ് രീതി. ഒടുവില്‍ യഥാര്‍ത്ഥ വിലക്കുള്ള ബില്‍ തയ്യാറാക്കുകയും ചെയ്യും. കുപ്പിയിലും വിലമാറ്റുന്നതോടെ പാവപ്പെട്ട മദ്യപരെ പറ്റിക്കാന്‍ എളുപ്പം.

English summary
Excise raid found that Beverages Corporation outlet sells liquor in excess price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X