കഞ്ചാവ് കൃഷി ഒരു കുടുംബ ബിസിനസ്! വയനാട്ടിൽ കഞ്ചാവ് വളർത്തിയ സ്ത്രീയും കൊച്ചുമകനും പിടിയിൽ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൽപ്പറ്റ: മാനന്തവാടിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയതിന് സ്ത്രീയെയും കൊച്ചുമകനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻ പുരയ്ക്കൽ ത്രേസ്യാമ്മ എന്ന തെയ്യാമ്മ(69), കൊച്ചുമകൻ ഷോൺ (22) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

എസ്ഐയുടെ തൊപ്പിയണിഞ്ഞ് പ്രതിയായ സിപിഎം പ്രവർത്തകന്റെ സെൽഫി!പോലീസൊക്കെ കോമഡിയല്ലേ...

ദിലീപിനെ വീണ്ടും സ്കൈപ്പിലൂടെ ഹാജരാക്കും!പ്രാർത്ഥനയിൽ പങ്കെടുക്കാതെ,താടിയും മുടിയും മുറിക്കാതെ നടൻ..

ത്രേസ്യാമ്മയുടെ വീടിന്റെ പിറക് വശത്ത് ക‍ഞ്ചാവ് ചെടി വളർത്തുന്നുണ്ടെന്ന് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. വീടിന്റെ പുറക് വശത്ത് നിന്നും മൂന്നു മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട് വലിയ കഞ്ചാവ് ചെടികളാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഷോണിന്റെ സുഹൃത്തിനെയും എക്സൈസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

ഇന്റലിജൻസ്...

ഇന്റലിജൻസ്...

മാനന്തവാടി കല്ലുമൊട്ടംകുന്നിൽ ത്രേസ്യാമ്മയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്ന് കഞ്ചാവ് ചെടി വളർത്തുന്നുണ്ടെന്ന് ഇന്റലിജൻസാണ് എക്സൈസിന് വിവരം നൽകിയത്.

റെയ്ഡ്...

റെയ്ഡ്...

ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ത്രേസ്യാമ്മയുടെ വീട്ടിൽ പരിശോധനക്കെത്തിയത്.

കഞ്ചാവ് ചെടി...

കഞ്ചാവ് ചെടി...

ത്രേസ്യാമ്മയുടെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ പിറക് വശത്ത് നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

മൂന്നു മീറ്ററിലേറെ ഉയരം...

മൂന്നു മീറ്ററിലേറെ ഉയരം...

ത്രേസ്യാമ്മയുടെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് മൂന്നു മീറ്ററിലേറെ ഉയരം വരുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഞ്ചാവ് മാത്രമല്ല...

കഞ്ചാവ് മാത്രമല്ല...

കഞ്ചാവ് ചെടികൾക്ക് പുറമേ, ത്രേസ്യാമ്മയുടെ വീട്ടിൽ നിന്ന് 500 മില്ലി ലിറ്റർ നാടൻ ചാരായവും, 15 ലിറ്റർ വാഷും എക്സൈസ് സംഘം പിടിച്ചെടുത്തു.

അമ്മൂമ്മയും കൊച്ചുമകനും...

അമ്മൂമ്മയും കൊച്ചുമകനും...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയതിനും ചാരായം വാറ്റിയതിനും ത്രേസ്യാമ്മയെയും കൊച്ചുമകൻ ഷോണിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന ഷോണിന്റെ സുഹൃത്ത് റോഷൻ എന്ന ഉണ്ണി
ഒളിവിൽ പോയിരിക്കുകയാണ്.

കാപ്പിത്തോട്ടത്തിൽ...

കാപ്പിത്തോട്ടത്തിൽ...

മാസങ്ങൾക്ക് മുൻപ് വയനാട് കണിയാമ്പറ്റയിലെ കാപ്പിത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ വളർത്തിയ വയോധികനായ കർഷകനെയും എക്സൈസ് സംഘം പിടികൂടിയിരുന്നു.

കുടുംബത്തോടെ കഞ്ചാവുകൃഷി, വയനാട്ടിലെ അറസ്റ്റ് ഇങ്ങനെ | Oneindia Malayalam
English summary
excise seized marjiuana and arrested woman and her grandson from wayanad.
Please Wait while comments are loading...