കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചക്കവറുത്തതല്ല, കഞ്ചാവ്; ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച പൊതി പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: വിമാനത്താവളംവഴി യാത്രക്കാര്‍ കടത്തുന്ന കഞ്ചാവുപൊതികള്‍ പിടികൂടുന്നത് വര്‍ദ്ധിച്ചതോടെ കഞ്ചാവ് കടത്തുന്നതിനായി പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് മയക്കുമരുന്നു ലോബികള്‍. കൊറിയര്‍ സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ക്കുള്ളില്‍ തിരുകിക്കയറ്റിയാണ് മയക്കുമരുന്നുകള്‍ കടല്‍ കടത്തുന്നത്. ഇത്തരത്തില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 600 ഗ്രാം കഞ്ചാവ് കൊച്ചി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരീഷും സംഘവും പിടികൂടി.

കഞ്ചാവ് കടത്താന്‍ കൊറിയര്‍ സര്‍വീസുകളെ കരുവാക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. ഇതിനിടയിലാണ് കലൂരിലുള്ള ഒരു കൊറിയര്‍ സ്ഥാപനത്തില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവ് കണ്ടെടുത്തത്. ചക്കവറുത്തതിനൊപ്പം കഞ്ചാവ് പൊതി തിരുകിക്കയറ്റിയ നിലയിലായിരുന്നു.

ganja

തൃശൂര്‍ സ്വദേശിയാണ് കൊറിയര്‍ ദുബായിലേക്ക് അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുബായില്‍ പാര്‍സല്‍ ഏറ്റുവാങ്ങേണ്ടിയിരുന്ന വ്യക്തിയും മലയാളിയാണെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഈ അഡ്രസ്സിനെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കൃത്യമായ പരിശോധന ഇല്ലാത്തതുകൊണ്ടുതന്നെ കൊറിയര്‍ സ്ഥാപനങ്ങള്‍ വഴി മയക്കുമരുന്ന് കടത്ത് അടുത്തകാലത്ത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ സ്വദേശി നേരത്തെയും പലതവണ കഞ്ചാവ് വിദേശത്തേക്ക് അയച്ചതായാണ് വിവരം. വന്‍ മയക്കുമരുന്നു ലോബിതന്നെ ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.ജെ. ജോസഫ് അറിയിച്ചു.

English summary
Excise team seizes smuggled ganja in kochi courier agency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X