കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെ പ്രവാസി ഗ്രൂപ്പ് ആദരിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: 2016 ലെ റിയോ പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെ ദുബായ് ആസ്ഥാനമായുള്ള മുക്കാടന്‍ ഗ്രൂപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൌണ്‍സിലും ചേര്‍ന്ന് ആദരിക്കുന്നു. സ്വര്‍ണ മെഡല്‍ ജേതാവിന് അഞ്ചു ലക്ഷവും വെള്ളി മെഡല്‍ ജേതാവിന് മൂന്നു ലക്ഷവും വെങ്കല മെഡല്‍ ജേതാവിന് രണ്ടു ലക്ഷം രൂപയുമാണ് പാരിതോഷികമായി നല്‍കുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം വിതരണം ചെയ്യും.

ജാവലിന്‍ത്രോയില്‍ ലോക റോക്കോര്‍ഡോടെ സ്വര്‍ണ മെഡല്‍ നേടിയ ദേവേന്ദ്ര ജജാരിയ, ഹൈജംപ് സ്വര്‍ണമെഡല്‍ ജേതാവ് ടി മാരിയപ്പന്‍, വെങ്കല മെഡല്‍ നേടിയ വരുണ്‍ സിങ് ഭാടി, ഷോട്ട്പുട്ടില്‍ വെള്ളി നേടിയ ദീപ മാലിക് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ചടങ്ങില്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ഉള്‍പെടെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

thiruvanthapuram-map

റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പി.വി സന്ധുവിന് 50 ലക്ഷം രൂപയും സാക്ഷി മാലികിന് 25 ലക്ഷവും ഇരുവരുടെയും കോച്ചുമാര്‍ക്ക് പത്തു ലക്ഷം രൂപാ വീതവും മുക്കാടന്‍ ഗ്രൂപ്പ് എംഡി സെബാസ്റ്റ്യന്‍ നല്‍കിയിരുന്നു.

English summary
Expat group honors Paralympics Medal Winners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X