കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം, ജിഎസ്ടി... തോമസ് ഐസക്കിന് മുന്നിൽ കടന്പകൾ ചില്ലറയല്ല!!! പ്രതീക്ഷകളും...

വ്യാപാരികള്‍ക്ക് വന്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പ് വാറ്റ് നികുതിയിലെ കുടിശ്ശിക തീര്‍പ്പാക്കുകയാണ് മറ്റൊരു ലക്ഷ്യം.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റിനായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. നികുതി നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിയ്ക്കാന്‍് പോകുന്നത് എന്നാണ് സൂചന. മാര്‍ച്ച് രണ്ടാം വാരത്തോടെ ജിഎസ്ടി നികുതി നിര്‍ദ്ദേശം രാജ്യത്താകമാനം നടപ്പിലാക്കും എന്നതിനാലാണ് പുതിയ ബജറ്റില്‍ നികുതി ഉള്‍പ്പെടുത്താത്തത്.

Thomas Issac

വ്യാപാരികള്‍ക്ക് വന്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പ് വാറ്റ് നികുതിയിലെ കുടിശ്ശിക തീര്‍പ്പാക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് ലഭിയ്ക്കും.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങലാണ് തോമസ് ഐസക്ക് മുന്നോട്ട് വയ്ക്കുക എന്നതും ശ്രദ്ധേയമാണ്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Issac

സാമ്പത്തിക വിദഗ്ദധന്‍ കൂടിയായ ധനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്നോടിയായും, നോട്ട് നിരോധനത്തിന്‌റെ സ്തംഭനാവസ്ഥ ഒഴിവാക്കാനും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന നയങ്ങള്‍ അവതരിപ്പിയ്ക്കലാണ്.

English summary
It's expecting that there won't be any tax recommendations in coming budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X