കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ 'മോദിമാര്‍' സുനില്‍കുമാറും ഐസക്കും!! സല്‍ക്കരിക്കാന്‍ പിണറായി കഴിഞ്ഞേ ആളുള്ളൂ!!

ഏറ്റവും കുറവ് പണം അതിഥി സല്‍ക്കാരത്തിന് ചെലവഴിച്ചത് സുധാകരനാണ്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ചെലവഴിച്ച തുക എത്രയാണെന്ന് ആരെങ്കിലുും ആലോചിച്ചിട്ടുണ്ട്. വിദേശ യാത്ര നടത്തിയ മന്ത്രിമാര്‍, സല്‍ക്കാരം നടത്തിയ മന്ത്രിമാര്‍ എന്നിങ്ങനെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാത്ത കൗതുകകരമായ പല കാര്യങ്ങളുമുണ്ട്.

പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!

വീട്ടമ്മയെയും മകളെയും കൊലപ്പെടുത്താന്‍ കാരണം....അയാള്‍ എല്ലാം വെളിപ്പെടുത്തി!! സിനിമയെ വെല്ലും!!വീട്ടമ്മയെയും മകളെയും കൊലപ്പെടുത്താന്‍ കാരണം....അയാള്‍ എല്ലാം വെളിപ്പെടുത്തി!! സിനിമയെ വെല്ലും!!

പിണറായി പോയത്

പിണറായി പോയത്

ഒരു വര്‍ഷ കാലയളവില്‍ രണ്ടു വിദേശ രാജ്യങ്ങളില്‍ മാത്രമേ മുഖ്യമന്ത്രി പിണറായി പോയിട്ടുള്ളൂ. ഒന്നു യുഎഇയും മറ്റൊന്ന് ബഹ്റൈയ്‌നുമാണ്. ഇവ രണ്ടും ഔദ്യോഗിക യാത്രകളുമായിരുന്നു. നിയമമന്ത്രി എ കെ ബാലനും രണ്ടു വട്ടം (നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്) എന്നീ രാജ്യങ്ങളില്‍ പോയി വന്നു. രണ്ടു സ്വകാര്യ യാത്രകളായിരുന്നു.

കൂടുതല്‍ യാത്ര നടത്തിയവര്‍

കൂടുതല്‍ യാത്ര നടത്തിയവര്‍

കേരളത്തില്‍ നിന്നു കൂടുതല്‍ തവണ വിദേശയാത്ര നടത്തിയ മന്ത്രിമാര്‍ രണ്ടു പേരാണ്. കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും ധനമന്ത്രി തോമസ് ഐസക്കുമാണ് അവര്‍. യുഎഇ, ശ്രീലങ്ക, ഇറ്റലി രാജ്യങ്ങളാണ് സുനില്‍ കുമാര്‍ സന്ദര്‍ശിച്ചത്. തോമസ് ഐസക്ക് യുഎസ്എസ്എയിലും യുഎഇയിലും സന്ദര്‍ശിച്ചു. ഇവ രണ്ടും സ്വകാര്യ ആവശ്യത്തിനായിരുന്നു. വത്തിക്കാനിലണ് ഔദ്യോഗിക ആവശ്യത്തിനായി പോയത്.

അതിഥി സല്‍ക്കാരം

അതിഥി സല്‍ക്കാരം

അതിഥികളെ സല്‍ക്കരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി തന്നെയാണ് മുന്‍പന്തിയില്‍. 15, 19,248 രൂപ അതിഥികളെ സല്‍ക്കരിക്കാന്‍ പിണറായി ചെലവിട്ടു.

 സുധാകന്‍ അവസാനസ്ഥാനത്ത്

സുധാകന്‍ അവസാനസ്ഥാനത്ത്

അതിഥി സല്‍ക്കാരത്തില്‍ മന്ത്രി ജി സുധാകരനാണ് ഏറ്റവും പിറകിലുള്ളത്. 27, 196 രൂപ മാത്രമേ ഈ ഇനത്തില്‍ മന്ത്രി ഇതുവരെ ചെലവിട്ടിട്ടുള്ളൂ. എസി മൊയ്തീന്‍ (33,017), സി രവീന്ദ്രനാഥ് (54,845 രൂപ), രാമചന്ദ്രന്‍ കടന്നപ്പള്ളി (83,576) എന്നിവരാണ് ഒരു ലക്ഷത്തില്‍ കുറവ് പണം ചെലവാക്കിയ മറ്റു മന്ത്രിമാര്‍

മുഖ്യമന്ത്രിയേക്കാളും മുകളില്‍ മന്ത്രിമാര്‍

മുഖ്യമന്ത്രിയേക്കാളും മുകളില്‍ മന്ത്രിമാര്‍

ഭക്ഷ്യമന്ത്രി, ജലവിഭവ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, വനം മന്ത്രി, കൃഷിമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ പേഴ്‌സനല്‍ സ്റ്റാഫുമാരുടെ കാര്യത്തില്‍ പിണറായിയേക്കാള്‍ മുന്നിലാണെന്നതാണ് രസകരം. ഈ ആറു മന്ത്രിമാര്‍ക്കും 25 പേഴ്‌സനല്‍ സ്റ്റാഫുമാര്‍ വീതമുണ്ട്. പിണറായിക്ക് 23 പേഴ്‌സനല്‍ സ്റ്റാഫ്മാരേയുള്ളൂ. എട്ടു പേഴ്‌സനല്‍ സറ്റാഫുമാരുള്ള ഗതാഗത മന്ത്രിയാണ് ഇക്കാര്യത്തില്‍ അവസാനസ്ഥാനത്ത്.

English summary
Two ministers in Pinaray vijayan government have gone to abroad three times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X