കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര ശാന്തിക്കാരനായ വിപ്ലവകാരി... സഖാവ് ഹരി ഇനി ഓര്‍മ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ സീജവമായി നില്‍ക്കുന്നവര്‍ ഒരുദിനം പെട്ടെന്ന് ആരോടും യാത്ര പറയാതെ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോകുമ്പോള്‍ വലിയ വിടവാണ് അത് സൃഷ്ടിയ്ക്കുക. ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മകള്‍ക്ക് ഹരി കോവിലകത്തിന്റെ വേര്‍പാട് അത്രമേല്‍ ഹൃദയഭേദകമാണ്.

ഫേസ്ബുക്കില്‍ സിപിഎമ്മിന്‌റെ സൈബര്‍ പോരാളിയായിരുന്നില്ല ഹരി കോവിലകം എന്ന 24 കാരന്‍. പക്ഷേ ആശയ സംവാദം കൊണ്ട് എതിരാളികളുടെ പോലും ഇഷ്ടം പിടിച്ചുപറ്റിയ യഥാര്‍ത്ഥ സഖാവായിരുന്നു. കഴിഞ്ഞ ദിവസം ചിറ്റാറില്‍ വീണ് ആണ് ഹരി മരിച്ചത്.

കവിതകള്‍ കൊണ്ട് ഹൃദയം കീഴടക്കാനാകുമെങ്കില്‍ ഹരിയ്ക്ക് അതിന് കഴിഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഹരിയുടെ മരണത്തെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പലര്‍ക്കും കഴിഞ്ഞിട്ടില്ല.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം

സിപിഎം ഒറ്റശ്ശേഖരമംഗലം ബ്രാഞ്ച് അംഗം, ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി ട്രഷറര്‍, എസ്എഫ്‌ഐയുടെ വെള്ളറട ഏരിയ കമ്മിറ്റി അംഗം, നവമാധ്യമ സമിതിയുടെ പ്രവര്‍ത്തകന്‍, ഡെമോക്രാറ്റിക് അലയന്‍സ് ഫോര്‍ നോളഡ്ജ് ഫ്രീഡം ജില്ലാ കമ്മിറ്റി അംഗം... ഇതൊക്കെയായിരുന്നു ഫേസ്ബുക്കിന് പുറത്തെ ഹരിയുടെ സാമൂഹ്യ ജീവിതം.

ക്ഷേത്രം ശാന്തിക്കാരന്‍

ക്ഷേത്രം ശാന്തിക്കാരന്‍

ക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടായിരുന്നു ഹരി കോവിലകം ജോലി ചെയ്തിരുന്നത്. വേണുഗോപാലന്‍ പോറ്റിയുടേയും ജയലക്ഷ്മിയുടേയും മകനാണ്.

കവിതകള്‍

കവിതകള്‍

ഫേസ്ബുക്കില്‍ ഹരി കുറിച്ചിട്ട കവിതകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരാണ് ഹരിതയുടെ കവിതകള്‍ക്ക് ആരാധകരായിട്ടുള്ളത്.

ഓണ്‍ലൈന്‍ കവിതകള്‍

ഓണ്‍ലൈന്‍ കവിതകള്‍

ഓണ്‍ലൈന്‍ മാസികകളില്‍ കഥകളും കവിതകളും ആയി ഹരി എപ്പോഴും സജീവമായിരുന്നു.

ഉയര്‍ന്ന വിപ്ലവബോധം

ഉയര്‍ന്ന വിപ്ലവബോധം

ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനപ്പുറം, ഉയര്‍ന്ന രാഷ്ട്രീയ ബോധവും വിപ്ല ചിന്തകളും ആണ് ഹരിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നത്.

മരണത്തിന്റെ വരികള്‍

മരണത്തിന്റെ വരികള്‍

ഹരിയുടെ പല കവിതകളും മരണത്തിലേക്കുള്ള വരികളാണെന്ന് ഇപ്പോള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു. 2012 ഡിസംബറില്‍ എഴുതിയ കവിത ഇങ്ങനെയാണ്.

മതത്തേക്കാള്‍ ഉപരി

മതത്തേക്കാള്‍ ഉപരി

മതത്തേക്കാള്‍ ഉപരി മനുഷ്യനെ സ്‌നേഹിച്ച വിപ്ലവകാരി എന്നാണ് ഹരിയെ ഫേസ്ബുക്കില്‍ പലരും വിശേഷിപ്പിയ്ക്കുന്നത്.

 വസന്തം തേടിയുള്ള യാത്രയില്‍

വസന്തം തേടിയുള്ള യാത്രയില്‍

'വസന്തം തേടിയുള്ള യാത്രയില്‍

ഞങ്ങള്‍ വീണുപോയാല്‍

സഖാവേ

ആ യാത്ര നീയേറ്റെടുക്കുക' ഹരിയുടെ വരികള്‍

ഹരിയുടെ അവസാന കവിത

ഇതാണ് ഹരി അവസാനമായി ഫേസ്ബുക്കില്‍ കുറിച്ചിട്ട കവിത

 ദു:ഖപൂരിതം

ദു:ഖപൂരിതം

ഹരിയുടെ ഫേസ്ബുക്ക് വാള്‍ നിറയെ ദു:ഖപൂരിതമായ വരികളാണ്. നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്തവരും അതില്‍ ഏറെയുണ്ട്.

English summary
Facebook activist Hari Kovilakam passed away, social media mourns. He was a CPM activist and poet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X