അധ്യാപകരുമായി കൂട്ട് വേണ്ട !! ഉത്തരവ് സിപിഎം മാനേജ്‌മെന്റിന്റേത് !! എസ്എഫ്‌ഐ മിണ്ടുന്നില്ല, വീഡിയോ..

അധ്യാപകരും വിദ്യാര്‍ത്ഥികളും കോളേജിന് പുറത്ത് സൗഹൃദം സൂക്ഷിക്കേണ്ടെന്നാണത്രേ സിപിഎം നിയന്ത്രണത്തില്‍ ഉള്ള മാനേജ്‌മെന്റിന്റെ നിലപാട്.

  • Updated:
  • By: മരിയ
Subscribe to Oneindia Malayalam
കോഴിക്കോട്: അധ്യാപകരും വിദ്യാര്‍ത്ഥികളും ഫേസ്ബുക്ക് ഫ്രണ്ട്‌സ് ആകുന്നതിന് വിലക്ക്. ഉള്ളിയേരിയിലെ എംഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പളാണ് ഈ വിചിത്രമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 
അധ്യാപകരും വിദ്യാര്‍ത്ഥികളും കോളേജിന് പുറത്ത് സൗഹൃദം സൂക്ഷിക്കേണ്ടെന്നാണത്രേ സിപിഎം നിയന്ത്രണത്തില്‍ ഉള്ള മാനേജ്‌മെന്റിന്റെ നിലപാട്.

സര്‍ക്കുലര്‍

കോളേജിലെ ചില അധ്യാപകരും വിദ്യാര്‍ത്ഥികളും ഫേസ്ബുക്ക് ഫ്രണ്ട്‌സ് ആയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,  ഇത് ഒഴിവാക്കണം എന്നാണ് പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 

സൗഹൃദം വേണ്ട

അധ്യാപകരും വിദ്യാര്‍ത്ഥികളും കോളേജിന് പുറത്ത്, പാഠ്യേതര വിഷയങ്ങളില്‍ സൗഹൃദം വേണ്ടെന്നാണത്രേ  സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിന്റെ നിലപാട്. 

താക്കീതോ ?

അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ സൗഹൃദം വേണ്ടെന്ന് നേരത്തെ തന്നെ സിപിഎം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ചിലര്‍ ഇപ്പോഴും ഇത് ലംഘിയ്ക്കുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പിടി രാജന്‍ നമ്പ്യാര്‍ വ്യക്തമാക്കി.

മാനേജ്‌മെന്റ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എം ദാസന്റെ പേരിലുള്ള കോളേജിന്റെ മാനേജ്‌മെന്റ് സിപിഎം ഭൂരിപക്ഷത്തിലുള്ളതാണ്.

വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ല

800 വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. സിപിഎം മാനേജ്‌മെന്റ് ആയിട്ടും എസ്എഫ്‌ഐയ്ക്ക് പോലും ഇവിടെ യൂണിറ്റ് ഇല്ല. 

വീഡിയോ കാണാം...

English summary
Facebook friendship with teachers and students banned in Engineering College.
Please Wait while comments are loading...