കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷ് കുമാറിന് ഹിന്ദി അറിയില്ല... മോദി പറഞ്ഞത് ഇതാണ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാറിന് ഹിന്ദി അറിയില്ലേ... ഇല്ലെങ്കല്‍ പോകട്ടെ എഐസിസിയുടെ മാധ്യമ വിഭാഗത്തിന്റെ തലവനായ ടോം വടക്കും ഹിന്ദി അറിയില്ലേ...?

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യമാണിത്. കാരണം, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചര്‍ച്ച നയിച്ച നികേഷ് കുമാര്‍ ഉന്നയിച്ച ആരോപണം തന്നെ.

Nikesh Kumar

വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല്‍ ഇന്ത്യയിലെ ഓരോ പൗരനും പതിഞ്ച് ലക്ഷം രൂപ നല്‍കാനാവും എന്ന് പണ്ട് നരേന്ദ്ര മോദി പറഞ്ഞിരുന്നു. 2013 ല്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു ഇത്. ഇതിന്റെ വീഡിയോ ചര്‍ച്ചയില്‍ ടോം വടക്കന്‍ ചാനലിന് കൈമാറിയിരുന്നു. എന്നാല്‍ ആ തുകുയുടെ വലിപ്പം കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു മോദി ഈ പ്രയോഗം നടത്തിയത്.

കള്ളപ്പണം തിരിച്ച് കൊണ്ടുവന്ന് എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇട്ട് തരും എന്ന് മോദി പണ്ട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ടോം വടക്കന്റെ വാദം. ആ പൈസ കിട്ടിയില്ലെന്നും വടക്കന്‍ പറഞ്ഞു. ബിജെപിയെ പ്രതിനിധീകരിച്ച് യുവമോര്‍ച്ച നേതാവ് വിവി രാജേഷ് ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ചര്‍ച്ചക്കിടെ ഇക്കാര്യം വ്യക്തമാക്കുന്നതില്‍ രാജേഷ് പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് രാജേഷിന് കളയാക്കിക്കൊണ്ട് ഇതിന്റെ വീഡിയോ യൂട്യൂബില്‍ എത്തി. ഇത് കണ്ടതോടെ ബിജെപിക്കാര്‍ വെറുതേയിരിക്കുമോ?

മോദി എന്താണ് ശരിക്കും പറഞ്ഞത് എന്ന് വ്യക്തമാക്കുന്ന വീഡിയോയുമായി അവരും രംഗത്തെത്തി. വെറും വീഡിയോ അല്ല, സന്ദേശം സിനിമയില്‍ ഹിന്ദി അറിയാതെ പെടാപ്പാട് പെടുന്ന മാമുക്കോയയുടെ വീഡിയോ കൂടി ചേര്‍ത്താണ് ഇത് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

Modi Slide
English summary
Facebook post clarifies what Modi said about bringing back black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X