കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ മൂന്ന് വിവാഹങ്ങളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗവും...!! ഇത് സദാചാര ആത്മരതി !!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെക്കുറിച്ച് സത്യമെന്നോ വ്യാജമെന്നോ വേര്‍തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് കഥകള്‍ പരക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ആദ്യവിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് പോലീസ് നിഷേധിക്കുകയും ചെയ്യുകയുണ്ടായി. മറ്റൊരാളുടെ സ്വകാര്യതകളെക്കുറിച്ചറിയാന്‍ മലയാളി കാണിക്കുന്ന ആക്രാന്തത്തെ പൊളിച്ചടുക്കി സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!! ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !

കണക്കിന് പരിഹാസം

കണക്കിന് പരിഹാസം

കേസുമായി ബന്ധമില്ലാത്ത ദിലീപിന്റെ വ്യക്തി ജീവിതത്തെ കുഴിതോണ്ടി പുറത്തെടുത്ത രസിക്കുന്നതിനെ പരിഹസിക്കുന്നതാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളിയുടെ സദാചാര ആത്മരതിയ്ക്ക് വേണ്ടിയാണ് ഇത്തരം വാര്‍ത്തകളെ ആഘോഷിക്കുന്നതെന്നും ശ്രീജിത്ത് വിമര്‍ശിക്കുന്നു.

കണ്ടെത്തിയ വിധം

കണ്ടെത്തിയ വിധം

ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെയാണ്: ഇതാ കണ്ടുപിടിച്ചിരിക്കുന്നൂ ദിലീപിന് മഞ്ജുവിനേക്കാൾ മുന്നൊരു ഭാര്യയുണ്ട്.. രേഖകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ആലുവ സബ് രജിസ്ട്രാർ ആപ്പീസിനുള്ളിൽ ആഴത്തിൽ കുഴിച്ചാണ് കണ്ടെത്തിയത്. നാസയുടെ ബഹിരാകാശ പേടകം എടുത്ത് നൽകിയ ത്രിമാന ചിത്രത്തിൽ നിന്നുമാണ് ആദ്യവിവാഹത്തിന്റ രേഖകൾ തെളിഞ്ഞു വന്നത്. പിന്നീട് കേരളപോലീസിലെ സദാചാര വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യന്ത്രണങ്ങളുപയോഗിച് വിവാഹ രജിസ്റ്റർ കണ്ടെത്തിയത്.

മാധ്യമങ്ങൾക്കും കളിയാക്കൽ

മാധ്യമങ്ങൾക്കും കളിയാക്കൽ

വാർത്ത ആദ്യം പുറത്ത് വിട്ട മനോരമയ്ക്കുമുണ്ട് കണക്കിന് പരിഹാസം. `മനോരമയുടെ സീനിയർ സദാചാര എഡിറ്ററും സ്ഥലത്തുണ്ടായിരുന്നൂ. ഇതിനുമുൻപ് സമാനമായ രീതിയിൽ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന സ്ഥാപനത്തിന്റെ സാറ്റലൈറ്റ് ചിത്രവും കുമരകത്തെ സ്ഥലത്തിന്റെ ചിത്രവും നാസ പകർത്തി കേരള പൊലീസിന് കൈമാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികൾക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണമെന്ന് ശ്രീജിത്ത് ചോദിക്കുന്നു.

ഒളിഞ്ഞുനോട്ടിസം

ഒളിഞ്ഞുനോട്ടിസം

ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചാൽ , വിവാഹമോചനം നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം എന്നും ശ്രീജിത്ത് വിമർശിക്കുന്നു. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ് എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യമെന്നും ഈ അഭിഭാഷകൻ ഓർമ്മപ്പെടുത്തുന്നു.

ലൈംഗീക ദാരിദ്ര്യം

ലൈംഗീക ദാരിദ്ര്യം

കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും, മാധ്യമങ്ങളെ ഉൾപ്പെടെ കൊണ്ടുചെന്നെത്തിക്കുന്നത് .ഈ വാർത്ത സംസാരിക്കുന്നതു അത് തന്നെയാണ്. ദിലീപോ കോവാലകൃഷ്ണനോ കാവ്യയോ വക്കീലോ ആരുമാകട്ടെ അവർക്കിഷ്ടമുള്ളവരെ നിയമപരമായി വിവാഹം ചെയ്യാനോ ഡിവോഴ്സ് ചെയ്യാനോ ലിവിങ് ടുഗെതർ നടത്താനോ ശാരീരിക ബന്ധത്തിലേർപ്പെടാനോ ഈ രാജ്യത്ത് നിയമപരമായി അവകാശമുണ്ട് അത് ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് എന്ന് ശ്രീജിത്ത് ചോദിക്കുന്നു.

കേസുമായി ബന്ധം വേണ്ടേ

കേസുമായി ബന്ധം വേണ്ടേ

അതല്ല എങ്കിൽ ഇപ്പോഴുള്ള കേസുമായി ദിലീപിന്റെ ആദ്യ വിവാഹത്തിനു അല്ലെങ്കിൽ അയാൾ ഏറ്റവും ആദ്യമിട്ട ജെട്ടിക്ക് അഥവാ കോണകത്തിനു എങ്കിലും ബന്ധം വേണം. നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര അന്വേഷണം നടത്താൻ പോലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനും അത് വെണ്ടക്കാ വാർത്തയാക്കി ആത്മരതിയടഞ്ഞ മാധ്യമ മൊയ്ലാളിയും അവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന "തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ" എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കുമെന്നും വിമർശനമുണ്ട്.

ഭരണകൂടത്തിന് എന്താണ് കാര്യം

ഭരണകൂടത്തിന് എന്താണ് കാര്യം

ഇനി ദിലീപ് മഞ്ജുവിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നുതന്നെ വയ്ക്കുക , വിവാഹം കഴിക്കുന്നതിനും, ഡിവോഴ്സ് ആകുന്നതിനും, പുനർവിവാഹത്തിനും, ഇനി വിവാഹം കഴിക്കാതെ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യമെന്നും ശ്രീജിത്ത് ചോദ്യമുന്നയിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Advocate Sreejith Perumana's facebook post on Dileep issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X