കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാരപ്പട്ടികളേ..കൊണ്ടുപോയി തിന്നെടാ ആ ചെറുപ്പക്കാരന്റെ ശവം..!!! രോഷം പുകഞ്ഞ് സോഷ്യൽ മീഡിയ

Google Oneindia Malayalam News

കോഴിക്കോട്: ആണ്‍-പെണ്‍സൗഹൃദങ്ങളെ സദാചാര ഓഡിറ്റിംഗിന് വിധേയമാക്കല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരുമിച്ചിരിക്കുന്ന, യാത്ര ചെയ്യുന്ന ഒക്കെയും പെണ്‍കുട്ടികളും ആണ്‍കുട്ടികളും പലേയിടങ്ങളിലായി ആക്രമിക്കപ്പെടുന്നു, അപമാനിക്കപ്പെടുന്നു. എല്ലാത്തിനും സമാനസ്വഭാവം. സദാചാരം !

Read Also: സദാചാരവെറിയന്മാര്‍ ഫേസ്ബുക്കില്‍ വീണ്ടും അപമാനിച്ചു...മനോവിഷമം മരണത്തിലേക്ക്..!

കൊല്ലം അഴീക്കലില്‍ സദാചാരക്കഴുകന്‍മാരാല്‍ ആക്രമിക്കപ്പെട്ട അനീഷെന്ന ചെറുപ്പക്കാരന്‍ ഒടുവില്‍ മരണത്തില്‍ അഭയം തേടിയിരിക്കുന്നു. ഒരു ജീവിതവും കുടുംബവും ഇല്ലാതാക്കിയപ്പോള്‍ സദാചാരക്കാര്‍ക്ക് സമാധാനം കിട്ടിയല്ലോ എന്നാണ് സോഷ്യല്‍ മീഡിയ രോഷം കൊള്ളുന്നത്.

കൊണ്ടുപോയി തിന്നെടാ ആ ശവം !

അനീഷിന്റേത് ആത്മഹത്യയല്ല..സദാചാരക്കൊലയാണെന്നാണ് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നത്. കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നാണല്ലോ. ആ ചെറുപ്പക്കാരനെ കൊന്ന സദാചാരപ്പട്ടികളേ..കൊണ്ടുപോയി തിന്നെടാ ആ ശവം !

നിനക്കൊക്കെ എന്താ എന്ന് ചോദിക്കണം

ഞങ്ങള്‍ ഉമ്മ വെച്ചില്ല ചുമ്മാ ഇവിടിരുന്നതല്ലേ എന്ന് സദാചാര പോലീസിനോട് പറയുന്നടത്തോളം അത് വളരുമെന്ന് രാഹുല്‍ പശുപാലന്‍ പ്രതികരിക്കുന്നു. ഒരാണിനും പെണ്ണിനും എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്തു, നിനക്കൊക്കെ എന്താ എന്ന് ചോദിക്കാന്‍ കഴിയണമെന്നും രാഹുല്‍ പശുപാലന്‍.

ഈ നാട് ഒരു ഊള നാടാണ്.

ഈ നാട് ഒരു ഊള നാടാണ്. എത്ര പേര്‍ സ്വയം കൊന്നാലാകും വ്യക്തികളെ അവരവരുടെ വഴിക്ക് വിടാൻ ഈ ഡാഷുകള്‍ തയ്യാറാവുക ആവോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് രോഷം പ്രകടിപ്പിക്കുന്നു.

പിന്നോട്ട് നടത്തം

ആണിനും പെണ്ണിനും ഒരുമിച്ചിരിക്കാന്‍ പോലും സാധിക്കാത്ത സ്ഥലമായി കേരളം മാറിക്കഴിഞ്ഞുവെന്നത് വല്ലാതെ നോവിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരിക്കുന്നത്. പുരോഗനാത്മകമായ നാടിന് ചേര്‍ന്നതല്ല ഇത്തരം പിന്നോട്ട് നടത്തമെന്നും ചെന്നിത്തല പറയുന്നു.

മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Social Media criticising moral policing in Azheekkal Beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X