കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിഞ്ഞി ഫൈസല്‍ വധം; ആര്‍ എസ്എസ് പങ്ക് വ്യകതമാവുന്നു, അറസ്റ്റിലായവര്‍ നിരപരാധികളെന്ന് ബിജെപി

കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് ബിജെപി ജില്ലാ നേതൃത്വം.

  • By Nihara
Google Oneindia Malayalam News

മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയ ഫൈസല്‍ വധത്തില്‍ ആര്‍എസ്എസിനുള്ള പങ്ക് വ്യക്തമാവുന്നു. സഹോദരിയുടെ ഭര്‍ത്താവുള്‍പ്പടെ 8 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരെല്ലാം ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണ്.

മതം മാറിയതിലുള്ള പ്രതിഷേധമാണ് കൊലപാതകത്തിന് കാരണം. 1 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. അതിനു ശേഷം ഭാര്യയും 2 മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകം.

 പങ്ക്

പങ്ക്

ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നതായി അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മതം മാറിയതിന് ശേഷം ഫൈസലിന് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

 സജീവപ്രവര്‍ത്തകര്‍

സജീവപ്രവര്‍ത്തകര്‍

ഫൈസല്‍ വധക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 7 പേരും സജീവ ബിജെപി പ്രവര്‍ത്തകരാണ്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഇവരാണ്. മതം മാറിയതില്‍ പ്രതിഷേധിച്ചാണ് ഫൈസലിനെ വധിച്ചത്. കുടുംബത്തിലെ കൂടുതല്‍ പേര്‍ മതം മാറുന്നത് തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഫൈസലിന് പുറമേ ഭാര്യയും മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

 ബിജെപി

ബിജെപി

ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായവരെക്കുറിച്ച് ബിജെപി ജില്ലാ നേതൃത്വം മൗനം പാലിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനായി പെരിന്തല്‍മണ്ണയില്‍ പഠനശിബിരം നടത്തി ദിവസങ്ങള്‍ കഴിയവേയാണ് മതം മാറിയതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് മറിച്ചുവെച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം

 നിരപരാധികള്‍

നിരപരാധികള്‍

ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നവര്‍ നിരപരാധികളാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന്‍ പറയുന്നത്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദിന് പങ്കുണ്ടോയെന്ന കാര്യം അറിയില്ല. മറ്റുള്ളവരെല്ലാം നിരപരാധികളാണ്. ഇടതുപക്ഷ അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഇത് കൊലപാതകത്തിന്റെ ഗൂഢാലോചനയായി ചിത്രീകരിച്ചത് പോലീസാണ്.

 സംഘടനകള്‍

സംഘടനകള്‍

ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് മുസ്ലീം സംഘടനകളെല്ലാം മൗനത്തിലാണ്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കണ്ടെത്തട്ടെ. വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണവുമില്ല. പ്രതിഷേധ പരിപാടികളും നടത്തുന്നില്ല. സംഭവത്തില്‍ ബിജെപിയുടെ പങ്കും മുസ്ലീം സംഘടനകളുടെ മൗനവും കൂട്ടി വായിക്കുമ്പോള്‍ എന്തോ മണക്കുന്നില്ലേ.

English summary
The role of BJP leaders behind Faisal murder is revealed now. 8 BJP workers got remanded. BJP opposed their role.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X