കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിഞ്ഞി ഫൈസല്‍ വധക്കേസ്; സഹോദരീ ഭര്‍ത്താവടക്കമുള്ള 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം...

2016 നവംബര്‍ 19 പുലര്‍ച്ചെയാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസലിനെ ഓട്ടോ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

Google Oneindia Malayalam News

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പതിനൊന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവടക്കമുള്ളവര്‍ക്കാണ് ജില്ലാ കോടതി ജാമ്യം നല്‍കിയത്. ഗൂഢാലോചനാ കേസിലുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. നേരത്തെ, പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരപ്പനങ്ങാടി കോടതി തള്ളിയിരുന്നു.

ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സഹോദരീ ഭര്‍ത്താവ് വിനോദടക്കമുള്ള എട്ടു പേര്‍ക്കും, കൊലപാതകം നടത്തിയ തിരൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കുമാണ് ജാമ്യം ലഭിച്ചത്. കേസില്‍ പിടികൂടാനുള്ള അവസാന പ്രതിയും ആര്‍എസ്എസ് ജില്ലാ ഭാരവാഹിയുമായ മഠത്തില്‍ നാരായണന്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. ഫൈസലിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് നാരായണന്റെ നേതൃത്വത്തിലായിരുന്നു. മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.

faisalmurder

2016 നവംബര്‍ 19 പുലര്‍ച്ചെയാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസലിനെ ഓട്ടോ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് നിന്നു വരുന്ന ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും കൊണ്ടുവരാനായി താനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കിടെയായിരുന്നു കൊലപാതകം.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഫൈസലിന് പിന്നാലെ ഇയാളുടെ ഭാര്യയും മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കൂടുതല്‍ ബന്ധുക്കള്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭയവും ഫൈസലിനെ കൊലപ്പെടുത്താന്‍ കാരണമായെന്നാണ് സഹോദരീ ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയത്. ഫൈസല്‍ കൊല്ലപ്പെട്ടതിന് ശേഷം മാതാവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അതേസമയം, ഫൈസല്‍ വധക്കേസില്‍ പോലീസ് പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നു എന്നാരോപിച്ച് ബഹുജന പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു.

English summary
Kodhinhi faisal Murder Case, The Court Granted Bail To The Accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X