കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യം!! സിം കാർഡ് മേൽവിലാസം കണ്ടെത്തി

ഇക്കാര്യം കാർഡ് ഉടമയായ ശരത് ചന്ദ്രൻ അറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രൻ നൽകിയ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്തതാകാമെന്നും പോലീസ് പറയുന്നുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ആലപ്പുഴ: നടൻ ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യം നൽകിയതുമായി ബന്ധപ്പെട്ട് സിം കാർഡിന്റെ മേൽ വിലാസം പോലീസ് കണ്ടെത്തി. കൊച്ചി വെല്ലിങ്ടൺ ഐലൻഡ് കെപികെ മേനോൻ റോഡ് ക്വാർട്ടർ ഇ 46ലെ ശരത് ചന്ദ്രൻ എന്നയാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെടുത്ത സിം കാർഡുള്ള ഫോണിൽ നിന്നാണ് വാട്സ് ആപ്പ് സന്ദേശം പോയിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ഇക്കാര്യം കാർഡ് ഉടമയായ ശരത് ചന്ദ്രൻ അറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഏതെങ്കിലും ആവശ്യത്തിന് ശരത് ചന്ദ്രൻ നൽകിയ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്തതാകാമെന്നും പോലീസ് പറയുന്നുണ്ട്. ശരത് ചന്ദ്രനെ കുറിച്ച് വിശദമായി പോലീസ് അന്വേഷിച്ച് വരികയാണ്.

fahad fazil

ആദ്യം ഫഹദ് എന്നയാളാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തിയിരുന്നു. വിശദമായ സൈബർ അന്വേഷണത്തിലാണ് ശരത് ചന്ദ്രന്റെ കാർഡ് ഉപയോഗിച്ചാണ് സിം എടുത്തതെന്ന് കണ്ടെത്തുകയായിരുന്നു.

ഫഹദിന്റെ ബാല്യകാല ചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് നൽകിയിരുന്നത്. ഇത് തട്ടിപ്പാണെന്ന് കാട്ടി ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ തന്നെയാണ് പോലീസിൽ പരാതി നൽകിയിരുന്നത്. ഇത്തരം ഒരു പരസ്യം നൽകിയത് ഫഹദ് അറിഞ്ഞിട്ടില്ലെന്ന് ഫാസിൽ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

English summary
fake ad on fahad fazil's name police find sim card address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X