കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്‍പത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയില്‍; കള്ളനോട്ട് മാഫിയ പിടിമുറുക്കുന്നു ?

കോട്ടയത്ത് വൈക്കത്തിനടുത്ത് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത് ഒന്‍പത് ലക്ഷം രൂപയുടെ കള്ളനോട്ടാണ്.

  • By വരുണ്‍
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കള്ളനോട്ട് വ്യാപകമാവുകയാണ്. അടുത്തിടെ തിരുവനന്തപുരത്ത് എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളാണ് പോലീസിന് ലഭിച്ചത്. കോട്ടയത്ത് വൈക്കത്തിനടുത്ത് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത് ഒന്‍പത് ലക്ഷം രൂപയുടെ കള്ളനോട്ടാണ്.

ഒന്‍പത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാംവീട്ടില്‍ നൂപുരം അഡ്വര്‍ടൈസിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ അനീഷ് (38), വൈക്കം വടയാര്‍ ആമ്പങ്കേരിതറയില്‍ ദേവീ ഓട്ടോമൊബൈല്‍സ് ഉടമ ഉദയനാപുരം സ്വദേശി ഷിജു (41) എന്നിവരാണ് പിടിയിലായത്. അനീഷിന്റെ ബാഗില്‍നിന്ന് ആയിരത്തിന്റെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തതോടെയാണ് തുടക്കം. ഇത്രയും കള്ളനോട്ട് എവിടെ നിന്ന് ലഭിച്ചു ?

കള്ളനോട്ട്

കള്ളനോട്ട്

ഒന്‍പത് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മല്ലപ്പള്ളി ടൗണില്‍നിന്നാണ് കള്ളനോട്ടുമായി അനീഷ് പിടിയിലാകുന്നത്.
പിടികൂടിയത്. തുടര്‍ന്ന് തലയോലപ്പറമ്പിലെ രണ്ടു സ്ഥാപനങ്ങളില്‍നിന്നും വ്യാജ നോട്ടുകള്‍ മല്ലപ്പള്ളി പൊലീസെത്തി പിടിച്ചെടുത്തു.

നിരവധി കണ്ണികള്‍

നിരവധി കണ്ണികള്‍

തലപ്പാറ പെട്രോള്‍ പമ്പിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ദേവീ ഓട്ടോമൊബൈല്‍സില്‍നിന്ന് ആറു ലക്ഷം രൂപയുടെ വ്യാജനോട്ടുകളും തലയോലപ്പറമ്പ് പാലാംകടവില്‍ പ്രവര്‍ത്തിക്കുന്ന നൂപുരം അഡ്വര്‍ടൈസിങ് സ്ഥാപനത്തില്‍നിന്ന് മൂന്നു ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്,

നോട്ടപ്പുള്ളി

നോട്ടപ്പുള്ളി

2012ല്‍ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടോറ്റ് പോലീസ് സ്‌റ്റേഷനിലും അനീഷ് കള്ളനോട്ട് കേസില്‍ പ്രതിയാണ്. കഴിഞ്ഞ ജനുവരി 20ന് ആണ് അനീഷ് ജയില്‍ മോചിതനായത്. ഇവിടെനിന്നു നാട്ടിലെത്തി പെയിന്റിങ് ജോലി ചെയ്യവേയാണ് വീണ്ടും കള്ളനോട്ട് നിര്‍മാണത്തിലേക്ക് തിരിഞ്ഞത്.

കൊലപാതക കേസിലെ പ്രതി

കൊലപാതക കേസിലെ പ്രതി

തലയോലപ്പറമ്പില്‍ ആശുപത്രി റിസപ്ഷനിസ്റ്റ് സുകന്യയെ കൊലപ്പെടുത്തുന്നതിനു വേണ്ടി കൊണ്ടുപോയ വാടക കാറിന്റെ ഉടമയാണ് കസ്റ്റഡിയില്‍ എടുത്ത ദേവീ ഓട്ടോമൊബൈല്‍സ് ഉടമ ഷിജു. കഴിഞ്ഞ 13നു തലയോലപ്പറമ്പ് പൊതിയില്‍ സുകന്യയുടെ കാമുകന്‍ സൂരജാണ് കൊല നടത്തി പാറക്കുള്ളത്തില്‍ താഴ്ത്തിയത്.

 കേരളത്തില്‍

കേരളത്തില്‍

കേരളത്തില്‍ തന്നെയാണ് കള്ളനോട്ട് അടിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ അനീഷ്. ഷിജു എന്നിവര്‍ ഇതിലെ പ്രധാന കണ്ണികളാണെന്നും പോലീസ് വ്യക്തമാക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
fake currency racket in Kerala Police arrested two with Nine lakh fake currency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X