കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച ഡോക്ടറുടെ വേഷം കെട്ടിയെത്തി നഴ്‌സുമായി ഒളിച്ചോടി!

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: ആശുപത്രിയിലെ നഴ്‌സിനൊപ്പം ഒളിച്ചോടിയ വ്യാജ ഡോക്ടറെ പോലീസ് പിടികൂടി. കൊല്ലം ചക്കുവരയ്ക്കല്‍ സ്വദേശിയായ എസ് അജയകുമാറിനെയാണ് പോലീസ് പിടികൂടിയത്. നെയ്യാര്‍ഡാമിന് സമീപത്ത് കള്ളിക്കാട്ട് ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അലോപ്പതി ആശുപത്രി നടത്തിവരികയായിരുന്നു. ഇതേ ആശുപത്രിയിലെ നേഴ്‌സിനൊപ്പം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കാണാതായത്.

എന്‍ ആര്‍ എസ് എന്ന പേരിലാണ് അജയകുമാര്‍ ആശുപത്രി നടത്തിയിരുന്നത്. കുറച്ചുനാളായി ഇയാളെ കാണാതായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജയകുമാറിനെയും നഴ്‌സിനെയും പോലീസ് കണ്ടെത്തിയത്. നെയ്യാര്‍ ഡാം പോലീസാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അജയകുമാറിനെ പിടികൂടിയത്.

doctor and nurse

നീലഗിരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. വിവാഹ വാഗ്ദാനം നല്‍കിയാണ് അജയകുമാര്‍ തന്നെ ഒപ്പം കൂട്ടിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇയാള്‍ നേരത്തെയും മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതിന് മുമ്പും പലയിടങ്ങളിലും ഇയാള്‍ ആശുപത്രികള്‍ തുടങ്ങിയിട്ടുണ്ടത്രെ.

മരിച്ചു പോയ ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പ്രാക്ടീസ് നടത്തിയിരുന്നത്. താന്‍ ആയുര്‍വേദ ഡോക്ടറാണ് എന്നാണ് അജയകുമാര്‍ പോലീസിനോട് പറഞ്ഞത്. അജയകുമാര്‍ വ്യാജ ഡോക്ടറാണ് നാട്ടുകാര്‍ ഇതിന് മുമ്പും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പോലീസില്‍ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

English summary
Fake doctor eloped with nurse arrested in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X