കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്‍റെ ആത്മഹത്യ...ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും!! ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്...

രണ്ടു വര്‍ഷം മുന്‍പ് വരെ നികുതി സ്വീകരിച്ചിരുന്നു

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയ് വില്ലേജ് ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ. വില്ലേജ് അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ഒരു സ്വകാര്യചാനലിനോട് സംസാരിക്കുകയാിരുന്നു ജോയിയുടെ ഭാര്യ മോളി.

ദമ്പതികളെ തടഞ്ഞുനിര്‍ത്തി!! ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു!! അസഭ്യവും...പിന്നെ നടന്നത്ദമ്പതികളെ തടഞ്ഞുനിര്‍ത്തി!! ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു!! അസഭ്യവും...പിന്നെ നടന്നത്

കൈക്കൂലി ചോദിച്ചു

കൈക്കൂലി ചോദിച്ചു

വില്ലേജ് അസിസ്റ്റന്റായ സിരീഷ് ഭര്‍ത്താവിനോട് കൈക്കൂലി ചോദിച്ചിരുന്നതായി മോളി പറയുന്നു. ഭൂനികുതി സ്വീകരിക്കണമെങ്കില്‍ കൈക്കൂലി തന്നേ തീരൂവെന്നും സിരീഷ് പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തി.

വില്‍ക്കാന്‍ കഴിഞ്ഞില്ല

വില്‍ക്കാന്‍ കഴിഞ്ഞില്ല

മകളുടെ വിവാഹ ആവശ്യത്തിനായി ഭൂമി വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജോയ്. പക്ഷെ വില്ലേജ് അധികൃതരുടെ ക്രൂരത കാരണം വില്‍പ്പന നടന്നില്ല. ഇതേ തുടര്‍ന്നുണ്ടായ കടുത്ത മനോവിഷമമാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും മോളി പറഞ്ഞു.

ബുദ്ധിമുട്ടിച്ചു

ബുദ്ധിമുട്ടിച്ചു

വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാന്‍ കൂട്ടാക്കാതെ തങ്ങളെ ഏറെ വലച്ചതായി മോളി പറയുന്നു. നിരവധി തവണ പോയിട്ടും അവര്‍ നികുതി സ്വീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നു മോളി വ്യക്തമാക്കി.

സ്ഥലം ഞങ്ങളുടേത് തന്നെ

സ്ഥലം ഞങ്ങളുടേത് തന്നെ

സ്ഥലം തങ്ങളുടേത് അല്ലെന്ന കാരണം പറഞ്ഞാണ് വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ സ്ഥലം തങ്ങളുടേതാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും കൈവശമുണ്ടെന്ന് മോളി പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ് വരെ സ്വീകരിച്ചു

രണ്ടു വര്‍ഷം മുമ്പ് വരെ സ്വീകരിച്ചു

1955 മുതല്‍ ജോയ് കൈവശം വച്ചിരുന്ന ഭൂമിയായിരുന്നു ഇതെന്നു സഹോദരന്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് വരെ ഈ സ്ഥലത്തിന്റെ നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മുമ്പ് സ്ഥലം ഭാര്യയുടെ പേരിലേക്ക് മാറ്റിയിരുന്നു. അതിനു ശേഷമാണ് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ വിസമ്മതിച്ചതെന്നും സഹോദരന്‍ വ്യക്തമാക്കി.

പരിശോധിച്ചില്ല

പരിശോധിച്ചില്ല

കൈയേറ്റ ഭൂമിയാണ് ഇതെന്നാണ് വില്ലേജ് അധികൃതര്‍ ആരോപിച്ചത്. തങ്ങളുടെ പക്കല്‍ കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നെങ്കിലും ഇതു പരിശോധിക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. സ്ഥലം പരിശോധിക്കാനും അവര്‍ തയ്യാറായില്ലെന്നും സഹോദരന്‍ ആരോപിച്ചു.

സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തു

ഭര്‍ത്താവിനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി മോളി വെളിപ്പടുത്തിയ വില്ലേജ് അസിസ്റ്റന്‍റ് സിരീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് റവന്യു സെക്രട്ടറി അന്വേഷിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

English summary
Farmer's suicide: Wife says village assitant demanded bribe from husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X