കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുപ്പത്തി മൂന്ന് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം! അച്ഛനും മകനും പിടിയിൽ!! കടത്തിയത് ഇങ്ങനെ!

ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. മുപ്പത്തി മൂന്ന് ലക്ഷം രൂപ വിലയുള്ള ഒരു കിലോ 150 ഗ്രാം സ്വർണം കടത്താനാണ് ശ്രമിച്ചത്. പൂന്തുറ പള്ളിത്തെരുവ് സ്വദേശികളായ ഇബ്രാഹിം സുലൈമാൻ, മകൻ സുനീർ സുലൈമാൻ എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. മാതൃഭൂമിയാണ് വാർ‌ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. ചെക്ക് ഇൻ ബാഗുകൾക്ക് ഉളളിൽ ഒളിപ്പിച്ചിരുന്നപഴ്സുകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.233 ഗ്രാം തൂക്കമുള്ള ബെൽറ്റിന്റെ നാല് സ്വർണക്കൊളുത്തുകളും 150 ഗ്രാം വീതം വരുന്ന രണ്ട് മാലകളുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ആഭരണങ്ങളുടെ പുറത്ത് രസം പൂശിയിരുന്നതായി കണ്ടെത്തി.

ോീീാേൂ

കാൽ നൂറ്റാണ്ടോളം അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ഇബ്രാഹിം സുലൈമാൻ ജോലി ചെയ്തിരുന്നു. തുടർന്ന് സന്ദർശക വിസയിൽ ദുബായിലെ ഒരു കമ്പനിയിലെത്തി. സുനീറും ദുബായിലാണ് ജോലി ചെയ്തിരുന്നത്. ദുബായിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു കിലോ സ്വർണ ബിസ്കറ്റ് വാങ്ങിയ ശേഷം ബിസ്കറ്റ് ബെൽറ്റിൻറെ കൊളുത്തുകളാക്കാനായി ഒരു ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു. അവരാണ് സ്വർണത്തിന്റെ പുറത്ത് രസം പൂശിയത്.

അതേസമയം ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസെടുത്ത് വിട്ടയക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 16 അര ലക്ഷം മാത്രമേ വിലയുള്ളു. അറസ്റ്റ് ചെയ്യണമെങ്കിൽ 20 ലക്ഷത്തിന് മുകളിൽ വില ഉണ്ടായിരുന്നാൽ മാത്രമേ അറസറ്റ് ചെയ്യാനാകൂ. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണർ ഹരീന്ദ്ര നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

English summary
father and son arrested for gold smuggling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X